വണ്ടി ചെക്ക് കേസ്; റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് അറസ്റ്റിൽ

റോബിൻ ബസ്സിന്റെ നടത്തിപ്പുകാരൻ ഗിരീഷിനെ വണ്ടി ചെക്ക് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു . 2011 മുതൽ കൊച്ചിയിലെ കോടതിയിൽ നിലനിൽക്കുന്ന കേസിൽ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പാലാ പോലീസ് അറിയിച്ചു. ഇന്ന് രാവിലെ 11:30 മണിയോടെയാണ് കോട്ടയം ഇടമറികിലുള്ള ഗിരീഷിന്റെ വീട്ടിൽ പോലീസ് സംഘം എത്തി കസ്റ്റഡിയിൽ എടുത്തത്. ദീർഘകാലമായി നിലനിൽക്കുന്ന വാറന്റ് നടപ്പാക്കുക മാത്രമാണ് ഉണ്ടായത് എന്ന് പോലീസ് വിശദീകരിക്കുന്നു. കോടതി അവധി ആയതിനാൽ കൊച്ചിയിൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ വൈകുന്നേരത്തോടെ ഗിരീഷിനെ ഹാജരാക്കാനാണ് പോലീസിന്റെ നീക്കം.

ALSO READ: ഓൺലൈൻ സുഹൃത്തുക്കളെച്ചൊല്ലി തർക്കം, വെജിറ്റബിൾ കട്ടർ കൊണ്ട് യുവതിയുടെ കഴുത്തറുത്ത് ഭർത്താവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News