റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു

പെർമിറ്റ് ലംഘനം നടത്തിയതിനാൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്ന റോബിൻ ബസ് സർവീസ് പുനരാരംഭിച്ചു. കോൺട്രാക്ട കാര്യജ് മാതൃകയിലാണ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. ഇത്തവണ മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർക്ക് വേണ്ടി മാത്രമാണ് സർവീസ്. പെർമിറ്റ് ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നവംബർ 23ന് മോട്ടോർ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തിരുന്നു. പിഴ അടച്ചതിന് തുടർന്ന് കോടതി മുഖേനേ ബസ് വിട്ടുനിൽക്കുകയായിരുന്നു.

Also Read: സംസ്ഥാന സ്കൂൾ കലോത്സവം; ‘പുസ്തകവണ്ടി’ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു

ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മോട്ടോർവാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മോട്ടോർ വാഹന വകുപ്പിന് ആവശ്യമെങ്കിൽ വാഹനം പരിശോധിക്കാം. പൊലീസ് എംവിഡിക്ക് സുരക്ഷ നൽകണമെന്നും ബസ് വിട്ടുനൽകിക്കൊണ്ടുള്ള ഉത്തരവിൽ പറഞ്ഞിരുന്നു.

Also Read: ക്രിമിനൽ കോഡ് ബില്ലുകളിൽ രാഷ്ട്രപതി ഒപ്പുവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News