പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തി വിവാദത്തില്‍പ്പെട്ട റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. 2023ലെ ആള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് റൂള്‍സ് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.
READ ALSO:മുഖ്യമന്ത്രിയെ കാണാൻ ഓടിയെത്തി കുഞ്ഞ്; വിശേഷം തിരക്കി മുഖ്യമന്ത്രി; വീഡിയോ വൈറൽ
നിയമലംഘനങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് സ്വദേശിയായ കിഷോര്‍ എന്നയാളുടെ പേരിലായിരുന്നു ബസിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നല്‍കിയിരിക്കുകയായിരുന്നു.
READ ALSO:ആ സ്‌കൂള്‍ കെട്ടിടം പൊളിച്ചത് എന്തിനുവേണ്ടി? വാര്‍ത്തയിലെ വസ്തുത ഇങ്ങനെ!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here