ഐപിഎല്‍ കളിക്കുന്ന ജാര്‍ഖണ്ഡിലെ ആദ്യ ആദിവാസി താരത്തെ അറിയാം; സ്വന്തമാക്കിയത് മുംബൈ

robin-minz-ipl-2025

ബൈക്ക് അപകടത്തെത്തുടര്‍ന്ന് കഴിഞ്ഞ തവണ ഐപിഎല്‍ നഷ്ടപ്പെട്ട ജാര്‍ഖണ്ഡില്‍ നിന്നുള്ള ആദ്യ ആദിവാസി ക്രിക്കറ്റ് താരത്തെ ഇത്തവണ സ്വന്തമാക്കിയത് മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ടൈറ്റന്‍സ് ആയിരുന്നു കഴിഞ്ഞ പ്രാവശ്യം റോബിന്‍ മിന്‍സ് എന്ന ആദിവാസി പയ്യനെ സ്വന്തമാക്കിയത്. ഇത്തവണ 65 ലക്ഷത്തിന് മുംബൈ ടീമിലെത്തിച്ചു.

സ്‌കൗട്ടിങ് മേഖലയിലൂടെ കടന്നുവന്നയാളാണ് റോബിന്‍. ഐപിഎല്‍ ടീമുകള്‍ അണ്ടര്‍-19, അണ്ടര്‍-25 ആഭ്യന്തര ടൂര്‍ണമെന്റുകള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് ലേലത്തില്‍ പങ്കെടുക്കുന്നത് എന്നതിന് മികച്ച തെളിവാണ് റോബിന്‍. ക്രിക്കറ്റ് താരങ്ങളുടെ പ്രത്യേക വൈദഗ്ധ്യം പരിശോധിച്ച് അവരെ നേരത്തെ തിരിച്ചറിയുകയും ലേലത്തില്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കുകയും ചെയ്യുകയാണ്.

Read Also: ഐപിഎൽ മെഗാതാരലേലം; താരങ്ങൾക്ക് കിട്ടിയ തുകയും, സ്വന്തമാക്കിയ ടീമുകളും

പ്രീ-സീസണില്‍ സ്‌കൗട്ടഡ് കളിക്കാരെ വിദേശത്ത് കൊണ്ടുപോയി കളിപ്പിക്കാന്‍ തുടങ്ങിയ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആണ് റോബിന്‍. മധ്യനിരയില്‍ പഞ്ച് പാക്ക് ബാറ്റിങ് ചെയ്യാനും കീപ്പറായി കളിക്കാനുമുള്ള മിന്‍സിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ 2002 സെപ്റ്റംബര്‍ 13 ന് ആണ് ജനനം. ആക്രമണോത്സുക കളിശൈലിയ്ക്കും പ്രസിദ്ധനാണ്. അണ്ടര്‍ 19, അണ്ടര്‍ 25 ലെവലില്‍ ജാര്‍ഖണ്ഡിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ രഞ്ജി ട്രോഫി കളിച്ചിട്ടില്ല. ആഭ്യന്തര സര്‍ക്യൂട്ടില്‍ ‘ഇന്ത്യന്‍ കീരന്‍ പൊള്ളാര്‍ഡ്’ എന്നാണ് വിളിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News