ചാരിറ്റി പ്രവര്‍ത്തന ചിത്രീകരണം, വിവാദത്തില്‍ കുടുങ്ങി റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസ് മത്സരാര്‍ത്ഥി റോബിന്‍ രാധാകൃഷണന്‍ നടത്തിയ വിഡിയോ ചിത്രീകരണം വിവാദമാകുന്നു. കഴിഞ്ഞ ദിവസം കൊച്ചി ചില്‍ഡ്രന്‍സ് ഹോമില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തന ചിത്രീകരണമാണ് വിവാദമായത്.

കഴിഞ്ഞ ദിവസമാണ് റോബിന്‍ കുട്ടികളെ കാണാന്‍ രണ്ട് കവര്‍ സാധനങ്ങളുമായി ചില്‍ഡ്രന്‍സ് ഹോമിലെത്തിയത്. സാധനങ്ങളുമായി ഹോമിലെത്തിയത് മുതല്‍ കുട്ടികളെ കാണുന്നതിന്റെയും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തി റോബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ഇത്തരം ചില്‍ഡ്രന്‍സ് ഹോമില്‍ പോകുന്നവര്‍ അവിടെയുള്ള അന്തേവാസികളായ കുട്ടികളുടെ വീഡിയോകള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പകര്‍ത്തി പബ്ലിഷ് ചെയ്യരുതെന്ന് കേരള സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശത്തെ തള്ളി വീഡിയോ പബ്ലിഷ് ചെയ്തുവെന്നാണ് റോബിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. വിമര്‍ശനം വലിയ തോതില്‍ ഉയര്‍ന്നതോടെയാണ് റോബിന്‍ ഈ വീഡിയോ പിന്‍വലിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News