ടെസ്ല ഫാക്ടറിയില്‍ എന്‍ജിനീയറെ ആക്രമിച്ച് മുറിവേല്‍പ്പിച്ച് ‘റോബോട്ട്’

എന്‍ജിനീയറെ ആക്രമിച്ച് മുറിവേല്‍പ്പിച്ച് റോബോട്ട്. ടെസ്ല ഫാക്ടറിയിലാണ് സംഭവം. പ്രവര്‍ത്തനം തകരാറിലായ റോബോട്ടാണ് ജീവനക്കാരനെ ആക്രമിച്ചത്. തകരാറിലായ റോബോട്ട് ജീവനക്കാരനെ ഞെരിക്കുകയും പുറത്ത് ലോഹ നഖങ്ങള്‍ ആഴ്ത്തുകയും ചെയ്തുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ജീവനക്കാരന് രക്തം വാര്‍ന്നൊഴുകുന്ന തരത്തിലുള്ള മുറിവുകളേല്‍ക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട്.

READ ALSO:ഭർത്താവ് മരിച്ചതിന് ശേഷമാണ് താൻ ജീവിതം ആസ്വദിച്ചത്; താരകല്യണിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

റോബോട്ടുകളെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിങ് ജോലികള്‍ ചെയ്യുകയായിരുന്നു ജീവനക്കാരന്‍. കാറുകള്‍ക്ക് ആവശ്യമായ ഘടകഭാഗങ്ങള്‍ മുറിച്ചെടുക്കുന്നതിനുള്ള റോബോട്ട് ആണ് തകരാറിലായത്. ഇതില്‍ രണ്ട് റോബോട്ടുകളെ ജോലി ചെയ്യുന്നതിനായി ഇയാള്‍ ഓഫ് ആക്കിയിരുന്നു.

എന്നാല്‍ അബദ്ധത്തില്‍ മൂന്നാമത്തേത് ഓണാവുകയായിരുന്നു. അതേസമയം ഇത് രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവമാണെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ജീവനക്കാരന് സംഭവിച്ച പരിക്കുകള്‍ ഗുരുതരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

READ ALSO:കേരളത്തിൽ ബിജെപി വളരാത്തതെന്തെന്ന് രാധാ മോഹൻദാസ്; മുന്നിൽ മാധ്യമങ്ങളുണ്ടെന്നറിഞ്ഞതോടെ നടപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News