ആര്‍സിസിയില്‍ റോബോട്ടിക് സര്‍ജറി യൂണിറ്റ്; അഭിമാനകരമായ നിമിഷമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ പ്രവർത്തനമാരംഭിച്ചു.  മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിച്ചത്. അഭിമാനകരമായ നിമിഷമെന്ന് മുഖ്യമന്ത്രിയും, കാൻസർ ചികിത്സാരംഗത്ത് പുതുയുഗത്തിന്റെ തുടക്കമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജും പറഞ്ഞു.

വിദേശത്തുള്ള റോബോട്ടിക് സർജറി കേന്ദ്രങ്ങളെ ആശ്രയിച്ചിരുന്ന രോഗികൾക്ക് ഇനി തിരുവനന്തപുരം ആർസിസിയിൽ ചികിത്സ നൽകാൻ കഴിയും. ഇതുവഴി രോഗികൾക്ക് ചികിത്സാ ചെലവും മറ്റ് അനുബന്ധ പ്രശ്നങ്ങളും ഗണ്യമായി കുറയും. മലബാർ കാൻസർ സെന്ററിലും വൈകാതെ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാൻസർ ചികിത്സാരംഗത്ത് പൊതുയോഗത്തിന്റെ തുടക്കമെന്ന് മന്ത്രി വീണാ ജോർജും വ്യക്തമാക്കി.

Also Read: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം; ജനറല്‍ നരവനെയുടെ പുസ്തകത്തിന്റെ ഓര്‍ഡറുകള്‍ റദ്ദാക്കി ആമസോണ്‍

HIPEC ചികിത്സാ സംവിധാനം, പേഷ്യന്റ് വെൽഫയർ & സർവീസ് ബ്ലോക്ക്, ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. എംഎൽഎ കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News