വിജയക്കുതിപ്പുമായി ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

വിജയക്കുതിപ്പുമായി കരണ്‍ ജോഹര്‍ ചിത്രത്തിന്റ സംവിധാനം ചെയ്ത രണ്‍വീണ്‍ ചിത്രം ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം നേടിയിരിക്കുന്നത് 126.83 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

രണ്‍വീര്‍ സിംഗ് ചിത്രം 250 കോടി ആഗോളതലത്തില്‍ നേടി എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ശനിയാഴ്ച മാത്രം ചിത്രത്തിന് 3.70 കോടി നേടാനായി. കരണ്‍ ജോഹറിന്റെ തിരിച്ചു വരവ് കൂടിയായിരുന്നു ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’.

ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രമെന്നും വളരെ മികച്ച താരങ്ങളാണ് രണ്‍വീര്‍ ചിത്രത്തില്‍ എന്നും അഭിഷേക് ബച്ചന്‍ സാമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു. ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News