ഒടുവിൽ റോഡ്രി പറഞ്ഞത് പോലെ തന്നെ സംഭവിച്ചു ; പരിക്കിനെ തുടർന്ന് സീസൺ നഷ്ടമായി, ഫുട്ബോൾ താരങ്ങളുടെ അമിതാധ്വാനം വീണ്ടും ചർച്ചയാകുന്നു

rodri

ഫുട്ബോൾ താരങ്ങളുടെ അമിതാധ്വാനത്തെപ്പറ്റി വെട്ടിത്തുറന്നു പറഞ്ഞ റോഡ്രിയ്ക്ക് ഗുരുതര പരുക്ക്. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം ആർസനലിനെതിരെയുള്ള മത്സരത്തിനിടെയാണ് റോഡ്രിക്ക് സീസൺ തന്നെ നഷ്ടമായേക്കാവുന്ന തരത്തിലുള്ള ഗുരുതര പരുക്കേറ്റത്. ചാംപ്യൻസ് ലീഗിൽ ഇന്റർ മിലാനെതിരെ, സിറ്റിയുടെ ആദ്യ മത്സരത്തിനു മുൻപ് റോഡ്രി എല്ലാ ഫുട്ബോളർമാർക്കും വേണ്ടി താരങ്ങളുടെ അമിതാധ്വാനത്തെ പറ്റി സംസാരിച്ചിരുന്നു. അറം പറ്റിയത് പോലെ ഒടുവിൽ റോഡ്രിക്ക് തന്നെ പരുക്കേറ്റു.

ALSO READ : ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ്, കാൺപൂരിൽ വില്ലനാകാൻ മഴയും ബാൽക്കണിയും

‘‘ഒരു സീസണിൽ 40–50 മത്സരങ്ങൾ കളിക്കുക എന്നതാണ് ഒരു കളിക്കാരനു താങ്ങാനാവുന്നതിന്റെ പരമാവധി മത്സരങ്ങൾ. എന്നാൽ കഴിഞ്ഞ സീസണിൽ ഞങ്ങളിൽ പല താരങ്ങളും 60–70 വരെ മത്സരങ്ങളാണ് കളിച്ചത്. ശരീരക്ഷമത വീണ്ടെടുക്കാൻ പോലും സമയമില്ലാത്ത അവസ്ഥയാണ്. ഭാഗ്യം കൊണ്ടു മാത്രമാണ് വലിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. ഒരു ഘട്ടത്തിൽ താരങ്ങളുടെ ഈ അമിതാധ്വാനത്തിനെതിരെ സമരം ചെയ്താലോ എന്നു വരെ ഞങ്ങൾ ആലോചിച്ചിട്ടുണ്ട് ..’’- ഇതായിരുന്നു റോഡ്രിയുടെ വാക്കുകൾ.

മാഞ്ചസ്റ്റർ സിറ്റിയ്ക്കു വേണ്ടിയും,സ്പെയിനിനു വേണ്ടിയും തുടർച്ചയായ മത്സരങ്ങൾ കളിക്കുന്ന മിഡ് ഫീൽഡർ ആണ് റോഡ്രി. കഴിഞ്ഞ സീസണിൽ സിറ്റിയുടെ പ്രിമിയർ ലീഗ് കിരീടനേട്ടത്തിലും കൂടാതെ സ്പെയിനിന്റെ യൂറോ നേട്ടത്തിലുമെല്ലാം നിർണായക പങ്കു വഹിച്ച താരമാണ് റോഡ്രി. എന്തായാലും റോഡ്രിയുടെ പരുക്കോടെ പ്രൊഫഷണൽ ഫുട്ബോളർമാരുടെ ‘വർക്ക്‌‌ലോ‍ഡ്’ സംബന്ധിച്ച് വീണ്ടും ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News