‘വാമോസ് നദാല്‍, നിങ്ങള്‍ ടെന്നീസ് ബിരുദം നേടാന്‍ തയ്യാറാകുന്നു’; ഹൃദ്യമായ കുറിപ്പുമായി കോര്‍ട്ടിലെ പഴയ എതിരാളി

federer-nadal

ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍ അവസാന മത്സരത്തിന് തയ്യാറെടുക്കുകയാണ്. ഫ്രഞ്ച് ഓപ്പണില്‍ തന്റെ വീട്ടുമുറ്റത്തെന്ന പോലെ ആധിപത്യം പുലര്‍ത്തിയ താരം, 2024-ലെ ഡേവിസ് കപ്പ് ഫൈനല്‍ മത്സരത്തോടെ കരിയറിന് തിരശ്ശീല വീഴ്ത്തും. ഇപ്പോഴിതാ നദാലിന് ഹൃദയം തൊടുന്ന കുറിപ്പുമായി പഴയ എതിരാളി റോജർ ഫെഡറർ രംഗത്തെത്തിയിരിക്കുകയാണ്.

വാമോസ് നദാൽ എന്ന് തുടങ്ങുന്ന കുറിപ്പ് എക്സിലാണ് പോസ്റ്റ് ചെയ്തത്. ടെന്നീസ് കോര്‍ട്ടില്‍ നദാല്‍ നേരിട്ട ഏറ്റവും വലിയ എതിരാളിയായിരുന്നു റോജര്‍ ഫെഡറര്‍. മല്ലോര്‍ക്കയില്‍ നിന്നുള്ള ഒരു ആണ്‍കുട്ടി കളിമണ്‍ കോര്‍ട്ടില്‍ കയറി അത് സ്വന്തമാക്കിയപ്പോള്‍ എന്ന് കോര്‍ട്ടില്‍ ആദ്യമായി നദാലിനെ നേരിട്ടത് ഫെഡറര്‍ സൂചിപ്പിക്കുന്നു. 600 വാക്കുകളുള്ള ദീർഘമായ പോസ്റ്റാണിത്.

Read Also: പന്തിനെയും ചൊറിഞ്ഞ് ഗവാസ്‌കര്‍; പണം കണ്ടാണ് ഡല്‍ഹി വിട്ടതെന്ന്, മറുപടിയുമായി താരം

നിങ്ങള്‍ ടെന്നീസില്‍ നിന്ന് ബിരുദം നേടാന്‍ തയ്യാറെടുക്കുമ്പോള്‍, ഞാന്‍ വികാരാധീനനാകുന്നതിന് മുമ്പ് എനിക്ക് കുറച്ച് കാര്യങ്ങള്‍ പങ്കിടാനുണ്ട്. നിങ്ങള്‍ എന്നെ ഒരുപാട് തോല്‍പ്പിച്ചു. എനിക്ക് നിന്നെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍. മറ്റാര്‍ക്കും കഴിയാത്ത വിധത്തില്‍ നിങ്ങള്‍ എന്നെ വെല്ലുവിളിച്ചു. കളിമണ്ണില്‍, ഞാന്‍ നിങ്ങളുടെ വീട്ടുമുറ്റത്ത് കാലുകുത്തുന്നത് പോലെ തോന്നി, എന്റെ നിലം പിടിക്കാന്‍ ഞാന്‍ വിചാരിച്ചതിലും കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ നിങ്ങള്‍ എന്നെ പ്രേരിപ്പിച്ചു. നിങ്ങള്‍ എന്റെ ഗെയിം പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും കുറിപ്പിലുണ്ട്. കുറിപ്പ് വിശദമായി താഴെ വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News