സംസ്ഥാന സ്‌കൂള്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ നാല്‍പ്പത് കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി റോജര്‍ മനോജ്

Roshan raj

സംസ്ഥാന സ്‌കൂള്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ നാല്‍പ്പത് കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി മൈലം ജി വി രാജ സ്പോര്‍ട് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി റോജര്‍ മനോജ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് റോജര്‍ സ്വര്‍ണ്ണ് മെഡല്‍ ജേതാവ് ആകുന്നത്.
കാട്ടാക്കട മൊട്ടമൂല മനോജ് ഭവനില്‍ മനോജ്, ഷൈനി ദമ്പതികളുടെ മകനാണ്. റോജര്‍ നവംബര്‍ മാസത്തില്‍ ജമ്മു കാശ്മീരില്‍ വച്ചു നടക്കുന്ന നാഷണല്‍ സ്‌കൂള്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ യോഗ്യതയും നേടി. ജിവി രാജയിലെ ജൂഡോ കോച്ചുമാരായ ബിന്‍ഷിത്, ജലീല്‍ഖാന്‍, നിമ്മി എന്നിവരുടെ ശിഷ്യണത്തിലാണ് റോജ‍ർ വിജയം കൈവരിച്ചത്.

Also Read: കുവൈറ്റിൽ 182 ദിവസങ്ങളിലായി രേഖപ്പെടുത്തിയത് 31 ലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News