ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാമത്; ചരിത്രനേട്ടം കുറിക്കാൻ രോഹന്‍ ബൊപ്പണ്ണ

ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ചരിത്ര നേട്ടം കുറിച്ച് ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ. ബുധനാഴ്ച നടന്ന ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ മാക്‌സിമോ ഗോണ്‍സാലസ് – ആന്ദ്രേസ് മോള്‍ട്ടെനി സഖ്യത്തെ പരാജയപ്പെടുത്തിയായിരുന്നു ബൊപ്പണ്ണ – എബ്‌ഡെന്‍ സഖ്യത്തിന്റെ സെമിയിലേക്കുള്ള പ്രവേശനം. ലിയാണ്ടര്‍ പേസ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ എന്നിവര്‍ക്ക് ശേഷം ഡബിള്‍സില്‍ ഒന്നാം റാങ്കിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍താരം കൂടിയാണ് ബൊപ്പണ്ണ.

ALSO READ: ഒറ്റ വർഷത്തെ പഠനം കൊണ്ട് ആദ്യശ്രമത്തിൽ തന്നെ ഐഎഎസ്; 22 കാരിയുടെ വിജയരഹസ്യം

നിലവില്‍ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ബൊപ്പണ്ണ. അടുത്തയാഴ്ച റാങ്കിങ് പുതുക്കുന്നതോടു കൂടി പുരുഷ ഡബിള്‍സ് റാങ്കിങ്ങില്‍ ബൊപ്പണ്ണ ഒന്നാം സ്ഥാനത്ത് എത്തും. ഇതോടെ ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരനെന്ന നേട്ടം ബൊപ്പണ്ണ സ്വന്തമാക്കും. മാത്യു എബ്‌ഡെനൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സെമിയില്‍ എത്തിയോട് കൂടിയാണ് 43-കാരനായ ബൊപ്പണ്ണയെ ഈ ചരിത്ര നേട്ടം കാത്തിരിക്കുന്നത്.

റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് അമേരിക്കയുടെ രാജീവ് റാമിന്റെ പേരിലായിരുന്നു. അടുത്തയാഴ്ച രാജീവിന്റെ ഈ റെക്കോർഡ് ബൊപ്പണ്ണ സ്വന്തമാക്കും

ഓപ്പണ്‍ യുഗത്തില്‍ ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന നേട്ടം സ്വന്തമാക്കി ഒരു വര്‍ഷത്തിനുള്ളിലാണ് ബൊപ്പണ്ണ പുതിയ റെക്കോർഡ് നേടുന്നത്. മാത്യു എബ്‌ഡെനൊപ്പം കഴിഞ്ഞ വര്‍ഷത്തെ യു എസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് ഫൈനലിലെത്തിയപ്പോഴാണ് ബൊപ്പണ്ണ ഈ നേട്ടം സ്വന്തമാക്കിയത്.

ALSO READ: ഉച്ചഭക്ഷണ അരി കടത്തിയ നാല് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News