രോഹന്‍ ബൊപ്പണ്ണ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ടെന്നീസ് താരം

ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ പുരുഷ താരമായി 43-കാരനായ രോഹന്‍ ബൊപ്പണ്ണ. പുതുക്കിയ എടിപി റാങ്കിങ്ങ് തിങ്കളാഴ്ച പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യന്‍ താരമായ അദ്ദേഹത്തിന്റെ ചരിത്ര നേട്ടം. കഴിഞ്ഞ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയന്‍ താരം മാത്യു എബ്ദെനൊപ്പം അര്‍ജന്റീനയുടെ മാക്‌സിമോ ഗോണ്‍സാലസ് – ആന്ദ്രേസ് മോള്‍ട്ടെനി സഖ്യത്തെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചതിന് പിന്നാലെ ബൊപ്പണ്ണ ഒന്നാം റാങ്ക് ഉറപ്പാക്കിയിരുന്നു. പുതുക്കിയ റാങ്കിങ് പ്രഖ്യാപിച്ചതോടെ ബൊപ്പണ്ണ ഔദ്യോഗികമായി ഒന്നാം സ്ഥാനത്തെത്തി.

ALSO READ:മഹാത്മാ ഗാന്ധി രക്തസാക്ഷിദിനം; നിയമസഭയിൽ പുഷ്പാർച്ചന നടത്തി സ്പീക്കർ എ എൻ ഷംസീർ

റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തായിരുന്ന റെക്കോര്‍ഡ് അമേരിക്കയുടെ രാജീവ് റാമിന്റെ പേരിലായിരുന്നു. 38-ാം വയസിലാണ് രാജീവ് തന്റെ കരിയറില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തുന്നത്. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ ബൊപ്പണ്ണ തകര്‍ത്തത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടനേട്ടത്തിന് പിന്നാലെയാണ് ബൊപ്പണ്ണയുടെ ഈ ചരിത്ര നേട്ടം. പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ബൊപ്പണ്ണ.

ALSO READ:‘അടിയന്തര പ്രമേയം കൊണ്ടുവന്നതിൽ പ്രതിപക്ഷത്തിന് നന്ദി’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News