‘ഗില്ല് ആശയക്കുഴപ്പത്തോടെയാണ് നിന്നത്, ആരാണെങ്കിലും ചൂടാകും’; രോഹന്‍ ഗവാസ്‌കര്‍

ശുഭ്മാല്‍ ഗില്ലുമായുണ്ടായ ആശയക്കുഴപ്പത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20യില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ രണ്ട് പന്തില്‍ പൂജ്യം റണ്‍സില്‍ റണ്ണൗട്ടായി മടങ്ങിയിരുന്നു. പുറത്തായതിനു പിന്നാലെ രോഹിത് ഗില്ലിനോട് പരസ്യമായി തന്നെ ചൂടായാണ് ക്രീസ് വിട്ടത്. രോഹിതിന്റെ ഗില്ലിനോടുള്ള സമീപനം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കയിരുന്നു.

എന്നാല്‍ ഇപ്പോളിതാ ക്യാപ്റ്റനെ പിന്തുണച്ച് സുനില്‍ ഗാവസ്‌കറിന്റെ മകനും മുന്‍ ക്രിക്കറ്റ് താരവുമായി രോഹന്‍ ഗാവസ്‌കര്‍ രംഗത്തെത്തി. സിംഗിള്‍ എടുക്കാന്‍ സാധിക്കുമായിരുന്ന ഷോട്ടായിരുന്നു അതെന്നു രോഹന്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: ‘പേർളിയും കുഞ്ഞും സുഖമായിരിക്കുന്നു’ ;രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റതിന്റെ ആഹ്ളാദത്തിൽ താരകുടുംബം

‘അത്തരം സന്ദര്‍ഭങ്ങളില്‍ ആരായാലും ചൂടാവും. അദ്ദേഹം ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണെന്നു മറക്കരുത്. വളരെ ശാന്തമായി ഇടപെടുന്ന വ്യക്തിത്വമാണ് രോഹിത്തിന്റേത്.’ ‘നോണ്‍സ്ട്രൈക്കറെന്ന നിലയില്‍ രോഹിതിന്റെ സിഗ്‌നല്‍ വിശ്വസിക്കേണ്ടത് ഗില്ലിന്റെ കടമയാണ്. ‘രോഹിത് ഓടാന്‍ വിളിക്കുമ്പോള്‍ ഗില്‍ പന്തിനേയും ഫീല്‍ഡറേയും നോക്കി നില്‍ക്കുകയായിരുന്നു. അതാണ് അദ്ദേഹം ചെയ്ത തെറ്റ് -രോഹന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News