“ഗവർണമാർ നിഷ്പക്ഷരായില്ലെങ്കിൽ ഭരണ സംവിധാനം തന്നെ തകരും”: ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രിംകോടതി മുൻ ജസ്റ്റിസ് രോഹിന്റൺ നരിമാൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതി മുൻ ജസ്റ്റിസ് രോഹിന്റൺ നരിമാൻ. ഗവർണർമാർ എപ്പോഴും നിഷ്പക്ഷമാകണം, ഇല്ലെങ്കിൽ ഭരണ സംവിധാനം തന്നെ തകരും. ഇപ്പോൾ ഗവർണർമാർ തെരഞ്ഞെടുക്കപ്പെടുന്നത് രാഷ്ട്രീയതിന്റെ അടിസ്ഥാനത്തിൽ ആണ്. കേരളം തന്നെ ഉദാഹരണമായി നോക്കിയാൽ മതിഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read; ശബരിമലയിലെ ചിത്രങ്ങൾ ഉപയോഗിച്ച് തൃശൂരിലും കോൺഗ്രസിന്റെ വ്യാജ പ്രചാരണം

ഗവർണർ 23മാസം ബില്ലിൽ ആരായിരുന്നുവെന്നും, സുപ്രിംകോടതി വിമർശനം ഉണ്ടായപ്പോൾ 7ബില്ലുകൾ രാഷ്‌ട്രപതിക്ക് അയച്ചുവെന്നും അദ്ദേഹം വിമർശിച്ചു. ഒരു ബിൽ വീണ്ടും ഗവർണർക്ക് അയച്ചാൽ അതിൽ ഒപ്പിടണം. ഫെഡറലിസത്തെ തകർക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഇങ്ങനെ ഉള്ളവരെ അല്ല ഇത്തരം സ്ഥാനങ്ങളിൽ നിയമിക്കേണ്ടത്.

Also Read; മക്കൾ നഷ്ട്ടപ്പെട്ട ദമ്പതികൾക്ക് രണ്ടുകോടി നഷ്ടപരിഹാരം വിധിച്ച് കോടതി

കേരളത്തിൽ ഗവർണർ ബില്ലുകളിൽ അടയിരിക്കുകയും രാഷ്ട്രപതിക്ക് അയക്കുകയും ചെയ്യുന്നു. ഭരണഘടനയും ഫെഡറലിസവും തകർക്കുകയാണെന്നും രോഹിന്റൺ നരിമാൻ വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News