‘ക്യാപ്റ്റാ ഞാന്‍ എവിടെയാണ് നില്‍ക്കേണ്ടത്…’; വൈറലായി രോഹിതിന്റെയും സര്‍ഫറാസിന്റെയും വീഡിയോ

കഴിഞ്ഞ ടെസ്റ്റിനിടയിലൊക്കെ രോഹിതും സര്‍ഫാറാസും തമ്മിലുള്ള രസകരമായ ഒരുപാടി വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇരുവരും തമ്മിലുള്ള മറ്റൊരു നിമിഷമാണ് ശ്രദ്ധേയമാകുന്നത്.

താരം ഹെല്‍മറ്റുമായി ഫീല്‍ഡ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ തന്റെ കറക്ട് പൊസിഷന്‍ ചോദിക്കുകയാണ് സര്‍ഫറാസ്. രോഹിത് താരത്തെ തിരിച്ചു നിര്‍ത്തിയതാണ് രസകര സംഭവമായി മാറിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ സര്‍ഫറാസ് രഞ്ജിയിലെ മികവ് അന്താരാഷ്ട്ര ക്രിക്കറ്റിലും ആവര്‍ത്തിക്കുന്ന കാഴ്ചയാണ് പരമ്പരയില്‍.

Also Read: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് തികയ്ക്കുന്ന ആദ്യ പേസ് ബൗളർ ജെയിംസ് ആൻഡേഴ്സൺ

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ ഹെല്‍മറ്റ് ധരിക്കാതെ ഫീല്‍ഡ് ചെയ്യാന്‍ എത്തിയതിനു ക്യാപ്റ്റന്‍ രോഹിത് ശര്‍മ സര്‍ഫാറാസ് ഖാനെ ശകാരിച്ചിരുന്നു. ഹെല്‍മറ്റ് ധരിക്കാതെ ഹീറോ ആകാനാണോ നീക്കം എന്ന ചോദ്യമാണ് അന്ന് ക്യാപ്റ്റന്‍ യുവ താരത്തോടു ചോദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News