ഐപിഎല്ലിന്റെ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുഴുവന്‍ മത്സരങ്ങളിലും നായകന്‍ രോഹിത് ശര്‍മ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകൾ. രോഹിത് കളിക്കാത്ത മത്സരത്തിൽ ടീമിനെ സൂര്യകുമാർ യാദവ് നയിക്കുമെന്നാണ് സൂചനകൾ. തന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ ഇത്തരമൊരു നീക്കത്തിനു തയ്യാറാവുന്നത് എന്നാണ് സൂചനകൾ.
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വര്‍ഷമാണ് 2023. ജൂണില്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. കൂടാതെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഐസിസിയുടെ ഏകദിന ലോകകപ്പും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. അതിനിടയിൽ ജോലി ഭാരം കുറയ്ക്കുക എന്നതിൻ്റെ ഭാഗമായിട്ടാണ് രോഹിത് ഐപിഎല്ലിൻ്റെ ചില മത്സരങ്ങളിൽ നിന്നും മാറി നിൽക്കുന്നത്.
ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല മികച്ച ബാറ്റ്സ്മാൻ എന്ന നിലയിലും ടീം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായക താരമാണ് രോഹിത്. അതുകൊണ്ടു തന്നെ തുടർച്ചയായി പരുക്കുകളുടെ പിടിയിലാവുന്ന രോഹിത്തിൻ്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അതിൻ്റെ ഭാഗമായിട്ടാണ് ഐപിഎല്ലിൽ നിന്നും മുംബൈ നായകനായ രോഹിത് വിട്ടു നിൽക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം മുംബൈക്ക് വേണ്ടി കളത്തിൽ ഇറങ്ങാത്ത മത്സരത്തിൽ ഇലവനില്‍ ഉണ്ടാവില്ലെങ്കിലും ടീമിനൊപ്പം രോഹിത്ത് ഉണ്ടാവും. കൂടാതെ ക്യാപ്റ്റന്‍സിയില്‍ പകരക്കാരനായ സൂര്യകുമാർ യാദവിനെ സഹായിക്കുകയും ചെയ്യും എന്നാണ് സൂചനകൾ. കളിക്കിടെ തന്നെ നിര്‍ണായക ഉപദേശങ്ങള്‍ നല്‍കാന്‍ അദ്ദേഹം ടീം സൈഡ്‌ലൈനില്‍ തന്നെയുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേ സമയം ഓസ്ട്രേലിയക്ക് എതിരായ മൂന്ന് മത്സരങ്ങളിലും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായ സൂര്യകുമാർ യാദവിനെ മുംബൈ നായകനാക്കാനുള്ള തീരുമാനത്തോട് ഒരു വിഭാഗം ആരാധകർ കടുത്ത അമർഷമാണ് പ്രകടിപ്പിക്കുന്നത്. ഗോൾഡൻ ഡക്കായി മടങ്ങിയ സൂര്യയെ രോഹിത്ത് ശർമക്ക് പകരക്കാരനാക്കിയ നടപടിയെ പരിഹസിക്കുകയാണവർ. ഓസിസിനെതിരായ മത്സരത്തിൽ സംപൂജ്യനായ സൂര്യകുമാർ യാദവ് നാളെ ടീം ഇന്ത്യയെ നയിച്ചാലും അത്ഭുതമില്ലെന്നാണ് ആരാധകർ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here