‘പടിയിറങ്ങാൻ ഇതിനേക്കാൾ മനോഹരമായ സമയം വേറെയില്ല’, അന്താരാഷ്ട്ര T20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യപിച്ച് രോഹിത് ശർമ

അന്താരാഷ്ട്ര T20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യപിച്ച് രോഹിത് ശർമ. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചാണ് രോഹിത്തിന്റെ വിടവാങ്ങല്‍. ഫൈനലിലെ താരമായ കൊഹ്‌ലിയും കഴിഞ്ഞദിവസം അന്താരാഷ്ട്ര T20 യിൽ നിന്ന് വിരമിക്കുന്നതായി അറിയിച്ചിരുന്നു. പുതിയ ആളുകൾ വരട്ടെ എന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് വിരാട് പറഞ്ഞത്.

ALSO READ: ‘മെസിയുടെ കുറവുണ്ടായിരുന്നു, പക്ഷെ മാർട്ടിനസ് മുത്തായത് കൊണ്ട് ഓക്കേ’, പെറുവിനെ തോൽപ്പിച്ച് അര്ജന്റീന കോപ്പ അമേരിക്ക ക്വാർട്ടറിൽ

‘ടി20യിലെ ഇതെന്റെ അവസാന മത്സരമാണ്. ഈ ഫോര്‍മാറ്റ് ആരംഭിച്ചതുമുതല്‍ ഇതുവരെയുള്ള നിമിഷം ഞാന്‍ ആസ്വദിക്കുകയാണ്. ഈ ഫോര്‍മാറ്റില്‍ നിന്ന് വിടപറയാനുള്ള മികച്ച സമയമാണിത്. ഈ ഫോര്‍മാറ്റിലെ എല്ലാ നിമിഷത്തേയും ഞാന്‍ സ്‌നേഹിക്കുന്നു. എന്തായിരുന്നോ എനിക്ക് വേണ്ടത് അത് ലഭിച്ചിരിക്കുകയാണ്’, വിരമിക്കൽ പ്രഖ്യാപനത്തിൽ രോഹിത് ശര്‍മ പറഞ്ഞു.

ALSO READ: ‘ഇതാണ് കാൽപ്പന്ത് കളിയുടെ മനോഹാരിത’, ലോകചാമ്പ്യന്മാർക്കെതിരെ ഇടിത്തീ പോലെ രണ്ടു ഗോൾ; സ്വിറ്റ്‌സര്‍ലന്‍ഡ് പറന്നുയരുമ്പോൾ ഇറ്റലി പുറത്തേക്ക്

‘അഭിമാനത്തോടെ മടങ്ങൂ ക്യാപ്റ്റനേ’, ഞങ്ങളുടെ കാത്തിരിപ്പും ഒരു കപ്പിന് വേണ്ടിയുള്ള വിശപ്പും അവസാനിപ്പിച്ചതിന് നന്ദി ഹിറ്റ് മാൻ, വിമർശനങ്ങൾക്ക് മുൻപിലും നിങ്ങൾ തളരാതെ നിന്നില്ലേ ഇനി സന്തോഷത്തോടെ മടങ്ങൂ’, രോഹിത്തിന്റെ വിട വാങ്ങലിൽ സോഷ്യൽ മീഡിയ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News