ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം നല്‍കി റെക്കോര്‍ഡ് സ്വന്തമാക്കി രോഹിത് ശര്‍മ്മ. ബോള്‍ട്ടിന്റെ മൂന്നാം ഓവറിലായിരുന്നു മത്സരത്തില്‍ രോഹിത്തിന്റെ ആദ്യ സിക്‌സ്. സൗത്തിയെറിഞ്ഞ നാലാം ഓവറിലും സിക്്‌സും ഫോറും നേടിയ രോഹിത് ബോള്‍ട്ടിന്റെ അടുത്ത ഓവറിലും സിക്‌സടിച്ച് ലോകകപ്പിലെ സിക്‌സര്‍ നേട്ടത്തില്‍ ലോക റെക്കോര്‍ഡിട്ടു.
Also Read: ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു; സൈബർ വോളണ്ടിയർ നിയമനത്തിന് അപേക്ഷിക്കാം
എ ബി ഡിവില്ലിയേഴ്‌സ്(37), ഡേവിഡ് വാര്‍ണര്‍(37) എന്നിവരാണ് ലോകകപ്പിലെ സിക്‌സര്‍ നേട്ടത്തില്‍ രോഹിത്തിന് പിന്നിലുള്ളവര്‍. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന റെക്കോര്‍ഡും രോഹിത് ഇന്ന് സ്വന്തമാക്കി
ലീഗ് സ്റ്റേജില്‍ ഒന്‍പത് മത്സരങ്ങളിലും വിജയിച്ച് പരാജയം അറിയാതെയാണ് ഇന്ത്യ സെമിയില്‍ കയറിയത്. ലീഗ് സ്റ്റേജില്‍ നാലുമത്സരങ്ങളില്‍ പരാജയപ്പെട്ട ന്യൂസിലന്‍ഡ് നാലാം സ്ഥാനത്ത് എത്തിയതോടെയാണ് സെമിയിലേക്ക് യോഗ്യത നേടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here