ഈ വര്‍ഷം വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലാകും ഇന്ത്യ ടൂര്‍ണമെന്റില്‍ കളിക്കുകയെന്നും ടീം കപ്പ് നേടുമെന്നുമാണ് ബി സി സി ഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്.
ALSO READ ; ആയുർവേദ ഡോക്ടറുടെ വീട്ടിലെത്തിയ പൊലീസ് കണ്ടത് ചീനച്ചട്ടിയിൽ വേവുന്ന മുള്ളൻപന്നിയിറച്ചി, ഒടുവിൽ അറസ്റ്റ്
2022ല്‍ ഓസ്ട്രേലിയയില്‍ നടന്ന ട്വിന്റി20 ലോകകപ്പില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായ ശേഷം ദീര്‍ഘകാലം രോഹിത് ശര്‍മ്മയും സീനിയര്‍ താരം വിരാട് കോലിയും ഈ ഫോര്‍മാറ്റില്‍ നിന്ന് മാറി നിന്നു. ജനുവരിയില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയിലാണ് ഇരുവരും തിരിച്ചെത്തിയത്.
ALSO READ; കര്‍ണാടക സംഗീതജ്ഞന്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ അന്തരിച്ചു
സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പുനര്‍നാമകരണ ചടങ്ങില്‍ വച്ചാണ് ജയ് ഷാ പ്രഖ്യാപനം നടത്തിയത്. രോഹിത് ശര്‍മ്മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരും ഈ ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിച്ചിട്ടും 2023 ഏകദിന ലോകകപ്പ് കലാശക്കളിയില്‍ ഇന്ത്യക്ക് പരാജയമേറ്റുവാങ്ങേണ്ടിവന്നിരുന്നു. എന്നാല്‍ വരുന്ന ട്വന്റി 20 ലോകകപ്പില്‍ രോഹിതിന്റെ നായകത്വത്തിന് കീഴില്‍ ഇന്ത്യ ഉറപ്പായും കപ്പില്‍ മുത്തമിടുമെന്നും ബി സി സി ഐ സെക്രട്ടറി അഭിപ്രായപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here