ഹാർദിക് അല്ല രോഹിത് തന്നെ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ട്

2024 ട്വന്‍റി 20 ലോകകപ്പിൽ രോഹിത് ശര്‍മ്മ തന്നെ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ട്. അടുത്ത വര്‍ഷം അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ട്വന്‍റി 20 ലോകകപ്പ് നടക്കുക. ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഏറ്റവും മികച്ച നായകനായിരുന്ന രോഹിത് ശർമ്മയെ മാറ്റി അടുത്തിടെ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാക്കിയിരുന്നു. ഇതോടെ ട്വന്‍റി 20 ലോകകപ്പ് ടീമിലെ രോഹിത്തിന്‍റെ സ്ഥാനം ആശങ്കയിലായിരുന്നു.

ALSO READ: ഇടുക്കിയിൽ കേരള തമിഴ്നാട് അതിർത്തിയിൽ കനത്തമഴ; ഒരാൾ മരിച്ചു

എന്നാൽ രോഹിത്തിനെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതായി ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റന്‍സി മാറ്റം ആ ഫ്രാഞ്ചൈസിയുടെ മാത്രം തീരുമാനമാണ്. അത് ടീം ഇന്ത്യയെ യാതൊരു വിധത്തിലും ബാധിക്കേണ്ട കാര്യമില്ല എന്നും പേര് വെളിപ്പെടുത്താത്ത ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. രോഹിത്തിനെ ടി20 ക്യാപ്റ്റനാക്കുന്നത് സംബന്ധിച്ച് സെലക്ട‍മാര്‍ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനുമിടയില്‍ വാക്കാല്‍ ധാരണയുള്ളതായും സൂചനകളുണ്ട്.

2013ലാണ് രോഹിത് ശർമ്മ മുംബൈ ഇന്ത്യന്‍സിന്‍റെ നായകസ്ഥാനം ഏറ്റെടുത്തത്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് രോഹിത് ക്യാപ്റ്റനായുള്ള 2013ലെ ആദ്യ സീസണില്‍ തന്നെ കിരീടമുയർത്തി. പിന്നീട് 2015, 2017, 2019, 2020 സീസണിലും രോഹിത്തിന്‍റെ നായകത്വത്തില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം നേടി. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് രോഹിത്തിന്‍റെ പേരിലാണ്. എന്നാല്‍ ടീം ഇന്ത്യയെ ഏകദിന, ട്വന്‍റി 20 ലോകകപ്പുകളിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും കിരീടം നേടിക്കൊടുക്കാൻ ഇതുവരെ രോഹിത്തിനായിട്ടില്ല.

ALSO READ: കൈരളി ന്യൂസ് പാലക്കാട് റിപ്പോർട്ടർ ഇർഫാനെ കോൺഗ്രസുകാർ മർദ്ദിച്ചതിൽ അപലപിച്ച് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News