ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിലെ (ബിസിസിഐ) അവലോകന യോഗത്തില്‍ പങ്കെടുത്ത് ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വ്യാപക വിമര്‍ശനമാണ് രോഹിത്തിനെതിരെ യോഗത്തില്‍ ഉയര്‍ന്നത്. ബിസിസിഐ ഉന്നത മേധാവികളുമായും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായും ദീര്‍ഘനേരം അദ്ദേഹം സംസാരിച്ചു.
അടുത്തിടെ നടന്ന മത്സരങ്ങളിലെ ഫലങ്ങളായിരുന്നു യോഗ അജൻഡ. പ്രത്യേകിച്ചും ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയിലെ തോല്‍വി, ന്യൂസിലന്‍ഡിനെതിരായ സ്വന്തം നാട്ടിലെ വൈറ്റ് വാഷ് പരാജയം എന്നിവയെക്കുറിച്ച് മൂര്‍ച്ചയേറി ചോദ്യങ്ങളുയര്‍ന്നു. ഹെഡ് കോച്ച് ഗൗതം ഗംഭീറും യോഗത്തില്‍ പങ്കെടുത്തു. കുറച്ച് മാസങ്ങള്‍ കൂടി ടീമിന്റെ ക്യാപ്റ്റനായി തുടരാനുള്ള ആഗ്രഹം രോഹിത് യോഗത്തില്‍ പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ നിലപാടില്‍ ഗംഭീറിന് അതൃപ്തിയുണ്ട്.
Read Also: ഹീലിയും ഗാര്‍ഡ്‌നറും തീക്കാറ്റായി; ഇംഗ്ലീഷ് വനിതകളെ തകര്‍ത്ത് കങ്കാരുക്കള്‍
ക്യാപ്റ്റൻ എന്ന നിലയിലുള്ള ദയനീയ പ്രകടനത്തിന് പുറമെ ടെസ്റ്റ് ബാറ്റിംഗിലും മോശം ഫോമിലാണ് താരം. സിഡ്നിയില്‍ നടന്ന അവസാന മത്സരത്തില്‍ ബുംറയായിരുന്നു ടീമിനെ നയിച്ചത്. അതേസമയം, പുതിയ ക്യാപ്റ്റനെ അന്വേഷിക്കാന്‍ ബിസിസിഐയോട് രോഹിത് ആവശ്യപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here