സെഞ്ച്വറിയടിച്ച് നായകന്‍; ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് സെഞ്ച്വറി. 196 പന്തില്‍ നിന്ന് 131 റണ്‍സെടുത്താണ് നായകന്റെ സെഞ്ച്വറി. 14 ഫോറും 3 സിക്‌സും അടിച്ചാണ് താരം മടങ്ങിയത്.

ടോസ് നേടി ഇന്ത്യ ബാറ്റിങിനു ഇറങ്ങുകയായിരുന്നു. 33 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ- രവീന്ദ്ര ജഡേജ സഖ്യമാണ് കരകയറ്റിയത്.

Also Read: ലോകേഷ് സിനിമകളിലെ സ്ഥിര സാന്നിധ്യം ഇനി മലയാളത്തിലും

യശസ്വി ജയ്സ്വാള്‍ (10), ശുഭ്മാന്‍ ഗില്‍ (0), രജത് പടിദാര്‍ എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ടോം ഹാര്‍ട്ലി ഒരു വിക്കറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News