ലോകകപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കി രോഹിത് ശര്‍മ്മ

ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ മാധ്യങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പരാജയത്തിന് പിന്നാലെയായിരുന്നു രോഹിത്തിന്റെ പ്രതികരണം. ഓസീസിന് മുന്നില്‍ വെല്ലുവിളിക്ക പോന്ന സ്‌കോര്‍ ഇന്ത്യക്ക് നേടാനായില്ലെന്ന് രോഹിത് വ്യക്തമാക്കി. പതിവു പോലെ മികച്ച പ്രകടനം നടത്താന്‍ ഇന്ത്യക്ക് കഴിഞ്ഞില്ലെന്നും രോഹിത് വ്യക്തമാക്കി. 20-30 റണ്‍സ് കുറവായിരുന്നു. കെ എല്‍ രാഹുലും വിരാട് കോലിയും നന്നായി കളിച്ചു. അവര്‍ ഇന്നിംഗ്സ് പടുത്തുയര്‍ത്താനാണ് ശ്രമിച്ചത്. 270-280 റണ്‍സായിരുന്നു ഉന്നം വച്ചിരുന്നത്. എന്നാല്‍ കൃത്യമായ സമയത്ത് വിക്കറ്റുകള്‍ നഷ്ടമായി.” രോഹിത് പറഞ്ഞു.

Also Read:   മലപ്പുറത്തെ യുവാവിന്റെ ദുരൂഹമരണം; പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു

ട്രാവിസ് ഹെഡ് – മര്‍നസ് ലബുഷെയ്ന്‍ കൂട്ടുകെട്ടാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചു. ടോസ് അവര്‍ക്ക് ലഭിച്ച് ഇന്ത്യയെ ആദ്യം ബാറ്റിംഗിന് അയച്ചതു തന്നെ തോല്‍വിക്ക് ഒരു കാരണമായെന്ന് പറഞ്ഞ് ന്യായീകരിക്കുന്നില്ല, വേണ്ടത്ര റണ്‍സ് നേടാന്‍ നമുക്ക് കഴിഞ്ഞില്ല. തുടക്കത്തില്‍ പേസര്‍മാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രതീക്ഷ നല്‍കിയെങ്കിലും ഹെഡ്-ലബു കൂട്ടുകെട്ടിന്റെ മുന്നില്‍ പതറുകയായിരുന്നു-രോഹിത് ശര്‍മ്മ

ഓസ്‌ട്രേലിയക്കെതിരെ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News