‘ഒരുപാട് തെറ്റുകൾ വരുത്തി, മികച്ച ക്രിക്കറ്റ് കളിച്ചില്ല’; കുറ്റസമ്മതവുമായി രോഹിത്

rohit-sharma

ഏറ്റവും മികച്ച ക്രിക്കറ്റ് കളിച്ചില്ലെന്നും ഒരുപാട് തെറ്റുകൾ വരുത്തിയെന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തീർച്ചയായും, ഒരു പരമ്പര തോൽക്കുക, ഒരു ടെസ്റ്റ് തോൽക്കുക എന്നത് ഒരിക്കലും എളുപ്പമല്ല, ദഹിക്കാത്ത കാര്യമാണ് അത്. ഞങ്ങൾ മികച്ച ക്രിക്കറ്റ് കളിച്ചില്ല. അവർ (ന്യൂസിലാൻഡ്) ഞങ്ങളേക്കാൾ വളരെ നന്നായി കളിച്ചു. ഞങ്ങൾ ഒരുപാട് തെറ്റുകൾ വരുത്തി, അത് അംഗീകരിച്ചേ പറ്റൂ.’

Read Also: 90 വര്‍ഷത്തിനിടെ ഇങ്ങനെയൊരു തോല്‍വി ഇതാദ്യം; വാങ്കഡെയില്‍ പുതിയ റെക്കോര്‍ഡും

ബെംഗളൂരിലും പൂനെയിലും കളിയിൽ പിന്നിലായിരുന്നു. ഇവിടെ (വാങ്കെഡെ) ഞങ്ങൾക്ക് 30 റൺസ് ലീഡ് ലഭിച്ചു. മുന്നിലാണെന്ന് കരുതി. ലക്ഷ്യം നേടാനാകുമെന്ന് വിചാരിച്ചുെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ടെസ്റ്റിൽ ഭേദപ്പെട്ട റൺസ് നേടിയ ശുഭ്മാൻ ഗില്ലിനെയും ഋഷഭ് പന്തിനെയും രോഹിത് പ്രശംസിച്ചു. പക്ഷേ, അത്തരമൊരു തോൽവിയുടെ വികാരം തന്നെ ദീർഘകാലത്തേക്ക് വേദനിപ്പിക്കുമെന്ന് ഹിറ്റ്മാൻ സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News