‘പകരം വീട്ടാനുള്ളതാണ്’, രോഹിതിന്റെ ആ കണ്ണീർ വീണ്ടും വൈറൽ; 2022ൽ ഡഗ് ഔട്ടിൽ രോഹിത് ശർമ കരയുന്ന ദൃശ്യങ്ങൾ

ടി ട്വന്റി ലോകകപ്പിലെ സെമിയിൽ ഇന്ത്യ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയപ്പോൾ 2022 ലോകകപ്പ് സെമിയിലെ പരാജയത്തിന് കണക്കു തീർത്തു എന്നാണ് മാധ്യമങ്ങൾ എഴുതിയതിന്. കരഞ്ഞുകൊണ്ടാണ് അന്ന് ഇന്ത്യൻ താരങ്ങൾ സ്റ്റേഡിയം വിട്ടത്. ആ കണ്ണീരിന്റെ നനവ് ഇപ്പോഴും മായാതെ കിടക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ വിജയത്തെ ഈ കണ്ണീരിലേക്കാണ് പലരും ചേർത്ത് വെക്കുന്നത്.

ALSO READ: ബസിലും വിമാനത്തിലും ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്? അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ എവിടെയിരിക്കണമെന്ന് പഠനങ്ങൾ പറയുന്നു

ഇപ്പോഴിതാ 2022 ലോകകപ്പ് സെമിക്കൊടുവിൽ ഡഗ് ഔട്ടിലിരുന്ന കരയുന്ന രോഹിത് ശർമയുടെ ആ പഴയ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വീണ്ടും തരംഗമാവുകയാണ്. കനത്ത തോൽവിയുടെ ആഘാതം രോഹിത്തിനെ തളർത്തുകയും, തുടർന്ന് ഇന്ത്യൻ ഡഗ് ഔട്ടിൽ ഇരുന്ന് കയ്യിൽ മുഖം അമർത്തി ക്യാപ്റ്റൻ കരയുകയുമായിരുന്നു.ഏതാണ്ട് 40 സെക്കന്റ് രോഹിത് അങ്ങനെ ഇരുന്നു കരഞ്ഞിരുന്നു.

ALSO READ: കോപ്പ അമേരിക്ക: അഞ്ചടിച്ച് ഉറു​ഗ്വേയുടെ ആധികാരിക ജയം, യുഎസിന്റെ ക്വാർട്ടർ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ച് പനാമ

ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് അന്ന് രോഹിതിന്റെ പുറത്തുതട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും രോഹിത്ത് തല ഉയർത്തിയില്ല. ഇടയ്ക്ക് ഋഷഭ് പന്തും രോഹിത്തിനോട് സംസാരിക്കാൻ ശ്രമിക്കുന്നത് കാണാമായിരുന്നു. ഈ വിഡിയോയും ഇതോടൊപ്പം തന്നെ കഴിഞ്ഞ ദിവസത്തെ സെമി വിജയത്തിലെ താരങ്ങളുടെ സന്തോഷം അടങ്ങിയ വിഡിയോയുമാണ് ഇപ്പോൾ ട്രെൻഡിങ് ആവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk