‘ഈ രുചിക്ക് പകരമൊന്നില്ല’, ഓർമകൾക്ക് വേണ്ടി പിച്ചിലെ മണല്‍ കഴിച്ച് രോഹിത് ശർമ; വിഡിയോ

ട്വന്റി20 ലോകകപ്പ് ഫൈനലിന് ശേഷം മത്സരം നടന്ന പിച്ചിലെ മണൽ കഴിക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 2017ലെ ചാംപ്യന്‍സ് ട്രോഫി ജയത്തിന് ശേഷം ഇന്ത്യയെ ഒരു ഐസിസി ട്രോഫിയിലേക്ക് നയിക്കുന്ന നായകന്‍ എന്ന നേട്ടം കഴിഞ്ഞ ദിവസത്തോടെ രോഹിത് തന്റെ പേരിലാക്കിയിരുന്നു. കാത്തിരിപ്പിന് വിരാമം കുറിച്ച അതെ പിച്ചില്‍ നിന്ന് ഒരു തരി മണ്ണ് നുള്ളിയെടുത്ത് രോഹിത് നാവില്‍ വെക്കുന്നതാണ് വിഡിയോയിൽ ഉള്ളത്.

ALSO READ: ‘സിങ്കപ്പൂരിൽ മാത്രമല്ല ഇങ്ങ് ദില്ലി എയർപോർട്ടിലുമുണ്ട് വെള്ളച്ചാട്ടം, ഞങ്ങടെ ‘നമോ’യുടെ ‘ലോകോത്തര ഇൻഫ്രാസ്ട്രെക്ചർ’, ഇതാണ് മോദി അൾട്രാ 3.0; ട്രോളി ഇന്ത്യക്കാർ

പിച്ചില്‍ നിന്ന് മണ്ണ് നുള്ളിയെടുത്ത് രോഹിത് കഴിക്കുന്നതിന്റെ വിഡിയോ ഐസിസി തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ആരാധകര്‍ ഈ ദൃശ്യങ്ങൾ വലിയ രീതിയിൽ ഏറ്റെടുക്കുകയും ചെയ്തു. ഓര്‍‌മകളിലേക്ക് ഒന്നുകൂടി എന്ന തലക്കെട്ടോടെയാണ് ഐസിസി ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ നിരവധി കാഴ്ചക്കാരാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്.

ALSO READ: ‘കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ചു’, യുവതിയുടെ വസ്ത്രം വലിച്ചുകീറി; യുപിയിൽ പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട കുടുംബത്തിന് ഉയർന്ന ജാതിക്കാരുടെ ക്രൂര മർദനം

അതേസമയം, മത്സരത്തിന് ശേഷം അന്താരാഷ്ട്ര T20 യിൽ നിന്ന് രോഹിത് ശർമ വിരമിക്കൽ പ്രഖ്യപിച്ചിരുന്നു. ഫൈനലിലെ താരമായ കൊഹ്‌ലിയും കഴിഞ്ഞദിവസം അന്താരാഷ്ട്ര T20 യിൽ നിന്ന് വിരമിക്കുന്നതായി അറിയിച്ചിരുന്നു. പുതിയ ആളുകൾ വരട്ടെ എന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് വിരാട് പറഞ്ഞത്.

View this post on Instagram

A post shared by ICC (@icc)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk