ടെൻഷൻ കൂടിയിട്ടാണോ; ​ഗ്രൗണ്ടിലേക്കുള്ള വഴി മറന്ന് രോഹിത് ശർമ്മ: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

Rohith Sharma

ഹിറ്റ്മാന്റെ മറവിയുടെ കഥകൾ പലപ്പോഴും ചർച്ചയായിട്ടുള്ളതാണ്. വിഖ്യാതമായ ഹിറ്റ്മാൻ മറവി കഥകളിൽ ഇതാ പുതയൊരെണ്ണം കൂടി. ബെംഗളൂരുവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ഒന്നാം ടെസ്റ്റിനിടെ രോഹിത്തിന് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച.

Also Read: സെഞ്ച്വറിയുമായി സർഫറാസ് ഖാൻ; ബാസ്ബോൾ ശൈലിയിൽ അടിച്ചുകളിച്ച് കൂറ്റൻ ലീഡിനെ മറികടക്കാൻ ഇന്ത്യ

ഗ്രൗണ്ടിലേക്കുള്ള വഴിയാണ് ഇത്തവണ രോഹിത് മറന്നത്. വഴിതെറ്റിയ രോഹിത് സൈറ്റ് സ്‌ക്രീനിന് പിറകിലുള്ള വഴിയിലൂടെയാണ് ​ഗ്രൗണ്ടിലേക്ക് നടന്നത്. വയറുകളും മറ്റു സാധനങ്ങളുമെല്ലാം വെച്ചിട്ടുള്ള ഇടുങ്ങിയ വഴിയിലൂടെ കഷ്ടപ്പെട്ടാണ് രോഹിത് ​ഗ്രൗണ്ടിലേക്ക് നടന്നത്. ഇത് കണ്ട് ധ്രുവ് ജുറേല്‍ ആശങ്കപ്പെട്ട് വരുന്നതും പിന്നീട് തിരിച്ചു പോകുന്നതും വീഡിയോയിൽ കാണാം. ആരാധകരിലൊരാളാണ് രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വീഡിയോ ഇപ്പോൾ വൈറലാണ്.

Also Read: രഞ്ജി ട്രോഫി; കർണാടകക്കെതിരെ കേരളത്തിന് മികച്ച തുടക്കം

മുമ്പ് രോഹിത് ഏഷ്യാകപ്പ് ഫൈനലിനു ശേഷം ഇന്ത്യയിലേക്ക് വരുമ്പോൾ റൂമില്‍ പാസ്‌പോര്‍ട്ട് മറന്നുവെച്ചതും. 2023 ലെ ഇന്ത്യ- ന്യൂസിലാന്‍ഡ് ഏകദിനത്തിൽ ടോസ് നേടിയപ്പോൾ എന്ത് തിരഞ്ഞെടുക്കണമെന്ന് മറന്നുപോയതും രോഹിതിന്റെ വിഖ്യാതമായ മറ്റ് മറവി കഥകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News