രോഹിത്‌ ശര്‍മ്മയ്‌ക്ക്‌ പരുക്ക്‌, ബുധനാഴ്‌ച വേള്‍ഡ്‌ കപ്പ്‌ നടക്കാനിരിക്കെ ആശങ്ക

വേള്‍ഡ്‌ ടെസ്റ്റ്‌ ചാമ്പ്യന്‍ഷിപ്പ്‌ ബുധനാഴ്‌ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ക്യാപ്‌ടന്‍ രോഹിത്‌ ശര്‍മ്മയ്‌ക്ക്‌ പരുക്ക്‌. ചൊവ്വാഴ്‌ച പ്രാക്ടീസിനിടെയാണ്‌ രോഹിതിന്‌ പരുക്കേറ്റേത്‌. ഇടത് തള്ള വിരലില്‍ ബോള്‍ കൊള്ളുകയായിരുന്നു. പരുക്കേറ്റതോടെ ക്യാപ്‌ടന്‍ പ്രാക്ടീസ്‌ നിര്‍ത്തി. ലോകകപ്പ്‌ മത്സരത്തലേന്ന്‌ ക്യാപ്‌ടന്‌ പരിക്കേറ്റത്‌ ആരാധകര്‍ക്കിടയില്‍ ആശങ്ക പരത്തിയിരിക്കുകയാണ്‌.

ലോകകപ്പ്‌ ഫൈനലില്‍ ഓസ്‌ട്രേലിയ ആണ്‌ ഇന്ത്യയുടെ എതിരാളികള്‍. ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ എഴ്‌ മുതല്‍ 11 വരെയാണ്‌ മത്സരം.

ALSO READ: ‘2018’ സിനിമ ഒടിടി റിലീസ്; സംസ്ഥാനത്ത് തിയേറ്ററുകൾ അടച്ചിടും

ക്യാപ്ടന്‍ രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കൊഹ്ലി, അജിന്‍ക്യ രഹാനെ, കെ.എല്‍.രാഹുല്‍, കെ.എസ് ഭരത്(കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്ട്, ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍.

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മാര്‍നസ് ലബുഷെയിന്‍, മാത്യു റെന്‍ഷ, മാര്‍ക്കസ് ഹാരിസ്, അലക്‌സ് കേരി, ജോഷ് ഇംസ്ലിസ്, കേമറൂണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ്, സ്‌കോട്ട് ബോളണ്ട്, ജോഷ് ഹേസല്‍വുഡ്, നഥാന്‍ ലയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ടോഡ് മര്‍ഫി എന്നിവരടങ്ങുന്നതാണ് ഓസീസ് ടീം.

2021 ല്‍ നടന്ന ആദ്യ വേള്‍ഡ് കപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസീലാന്‍ഡിനോട് പരാജയപ്പെട്ടിരുന്നു.

ALSO READ: യുക്രെയ്‌നില്‍ ഡാം തകര്‍ന്നു, അടുത്ത അഞ്ച് മണിക്കൂര്‍ നിര്‍ണായകം, പിന്നില്‍ റഷ്യയെന്ന് ആരോപണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News