ട്വന്റി 20 ലോകപ്പ്; ഇന്ത്യയുടെ ബാറ്റിം​ഗ് ലൈനപ്പിൽ മാറ്റമുണ്ടായേക്കും; സൂചന നൽകി രോഹിത് ശർമ്മ

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ബാറ്റിം​ഗിലെ ആളുകളിൽ മാറ്റമുണ്ടായേക്കുമെന്ന് സൂചന നൽകി രോഹിത് ശർമ്മ. സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനം എടുക്കുമെന്നും രോഹിത് ശർമ്മ പറഞ്ഞു. ഓപ്പണിം​ഗ് താരങ്ങളുടെ കാര്യത്തിൽ മാത്രമാണ് തീരുമാനമെടുത്തിട്ടുള്ളത്. മറ്റാരുടെയും ബാറ്റിം​ഗ് തീരുമാനിച്ചില്ല എങ്കിലും പാകിസ്താനെതിരെ റിഷഭ് പന്ത് മൂന്നാം നമ്പറിൽ ഇറങ്ങുമെന്ന് രോഹിത് ശർമ്മ വ്യക്തമാക്കി.

ലോകകപ്പിൽ റിഷഭ് ഏത് സ്ഥാനത്ത് ബാറ്റ് ചെയ്യണമെന്ന് അപ്പോഴെ തീരുമാനിച്ചിരുന്നതായും രോഹിത് ശർമ്മ പറഞ്ഞു. പാകിസ്താന‍െതിരായ മത്സരം ഇന്ത്യൻ ടീമിന് സമ്മർദ്ദം നൽകുന്നില്ല. ട്വന്റി 20 പ്രവചനാതീതമാണെന്നും രോഹിത് പറഞ്ഞു.

also read: മൂന്നാം എന്‍ഡിഎ സർക്കാർ; കേരളത്തിൽ നിന്ന് രണ്ട് കേന്ദ്ര മന്ത്രിമാർ?
കഴിഞ്ഞ ട്വന്റി 20 ലോകകപ്പിനെ കുറിച്ചും രോഹിത് ശർമ്മ പറഞ്ഞു. ഒരു ടീമിന്റെ ദിവസമാണെങ്കിൽ ആർക്കും ആരെയും പരാജയപ്പെടുത്താമെന്നും രോഹിത് ശർമ്മ വ്യക്തമാക്കി. ഇന്ന് രാത്രി എട്ട് മണിക്കാണ് ഇന്ത്യ പാകിസ്താൻ മത്സരം

also read: വീണ്ടും ജീവനക്കാരെ പിരിച്ച് വിട്ട് ഗൂഗിളും മൈക്രോസോഫ്റ്റും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News