ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേടിയ പത്താം ടെസ്റ്റ് സെഞ്ചുറിയാണ് രോഹിത്തിനെ വീണ്ടും ആദ്യ പത്തിലെത്തിച്ചത്. പുതുക്കിയ റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് രോഹിത് സ്ഥാനംപിടിച്ചത്. അതേസമയം അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ചുറി പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ആദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഉള്‍പ്പെട്ടു. 73-ാം സ്ഥാനത്താണ് ജയ്‌സ്വാള്‍. ഋഷഭ് പന്തും വിരാട് കോലിയുമാണ് ആദ്യ 20 റാങ്കിനുള്ളിൽ ഇടംപിടിച്ച മറ്റു ഇന്ത്യൻ ബാറ്റർമാർ.
also read:പ്രണയത്തെ ചൊല്ലി തർക്കം; ദലിത് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു; ശരീരത്തിൽ മൂത്രമൊഴിച്ചു
അത് സമയം ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ അശ്വിൻ ഒന്നാം സ്ഥാനം നിലനിർത്തി .വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലെ 12 വിക്കറ്റിന്റെ ബലത്തിൽ ലീഡ് വർധിപ്പിച്ചാണ് അശ്വിൻ ഒന്നാം സ്ഥാനം നില നിർത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ മത്സരത്തിൽ 5 വിക്കറ്റുകൾ നേടിയതോടെ രവീന്ദ്ര ജഡേജ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.
ടെസ്റ്റ് ടീമുകളുടെ റാങ്കിങ്ങിൽ ഇന്ത്യ തന്നെയാണ് ഒന്നാമത്. ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ രവീന്ദ്ര ജഡേജ ഒന്നാമതും രവിചന്ദ്രൻ അശ്വിൻ രണ്ടാം സ്ഥാനത്തും ഉണ്ട് .
also read:വിളവെടുക്കാറായ തക്കാളിക്ക് കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here