രോഹിത് ഇനി എങ്ങോട്ട്; മറുപടിയുമായി റായിഡു; ആകാംക്ഷയോടെ ഹിറ്റ്മാന്‍ ആരാധകര്‍

വരും ഐപിഎല്‍ സീസണുകളില്‍ രോഹിത് ശര്‍മ തുടരുമോയെന്ന് കാര്യത്തില്‍ നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനു ശേഷം രോഹിത് മുംബൈ ഇന്ത്യന്‍സ് ഈ സീസണിന് ഒടുവില്‍ ടീം വിടുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇനി രോഹിത് എങ്ങോട്ടേക്ക് എന്ന ആകാംക്ഷയിലാണ് എല്ലാവരും.

തീരുമാനം അറിയണമെങ്കില്‍ അടുത്ത സീസണിന് മുന്നോടിയായുള്ള മെഗാ ലേലം വരെ കാത്തിരിക്കണം എന്ന സാഹചര്യമാണുള്ളത്. രോഹിത് ശര്‍മ്മയെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് മുന്‍ താരം അമ്പാട്ടി റായിഡു പറഞ്ഞിരുന്നു. ‘ഏത് ടീമിലേക്ക് പോകണമെന്നത് രോഹിത്തിന്റെ ഇഷ്ടമാണ്. ഇത്ര മികച്ച ഒരു നായകനെ ലഭിക്കാന്‍ ഏത് ടീമിനാണ് ആഗ്രഹമില്ലാത്തത്. മറ്റേത് ടീമും മുംബൈയെക്കാള്‍ മികച്ച രീതിയില്‍ രോഹിതിനെ കൂടെ നിര്‍ത്തുംം എന്നും അമ്പാട്ടി റായിഡു പറഞ്ഞു.

Also Read: ‘ഒരു മിന്നായം പോലെ, കാത്തിരുന്നത് സൂര്യഗ്രഹണം കണ്ടത് പുരുഷ ലിംഗം’, ഓൺ എയറിൽ ന്യൂസ് ചാനലിന് സംഭവിച്ചത് വൻ അബദ്ധം

ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപറ്റനായ രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിനിര്‍ത്തിയതിലൂടെ മുബൈ നേരിടുന്നത് ചില്ലറ വെല്ലുവിളിയല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News