ഇന്ത്യക്ക് തിരിച്ചടി; ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിൽ രോഹിത് ശർമ്മക്ക് ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായേക്കും

Rohit Sharma

ഓസ്‌ട്രേലിയയുമായുള്ള ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ രോഹിത് ശർമ്മക്ക് നഷ്ടമായേക്കും എന്ന് റിപ്പോർട്ടുകൾ. നവംബർ 22 നാണ് പെർത്തിൽ ഓസ്‌ട്രേലിയക്കെതിരായ 5 അഞ്ച് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. ഇതിലെ ആദ്യത്തെ രണ്ട് മത്സരങ്ങളാണ് രോഹിത്തിന് നഷ്ടമാകാൻ സാധ്യത.

Also Read: ട്രിപ്പിള്‍ സെഞ്ചുറിയുമായി ഹാരി ബ്രൂക്ക് ഡബിള്‍ സെഞ്ചുറിയുമായി ജോ റൂട്ട് പാകിസ്ഥാനെതിരെ കൂറ്റന്‍ ലീഡുയർത്തി ഇംഗ്ലണ്ട്

വ്യക്തിപരമായ പ്രശ്‌നങ്ങൾ കാരണം രണ്ട് ടെസ്റ്റുകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് രോഹിത് ബിസിസിഐയോട് ആവശ്യപ്പെട്ടതായി. പേര് വെളിപ്പെടുത്താനാ​ഗ്രഹിക്കാത്ത ബിസിസിഐ വൃത്തം പിടിഐയോട് പറഞ്ഞതായാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: വിരമിക്കൽ പ്രഖ്യാപിച്ച് കളിമൺ കോർട്ടിലെ ചക്രവർത്തി റാഫേൽ നദാൽ

ഒക്ടോബർ 16-ന് ന്യൂസീലാൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് സീരീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News