ഏറ്റവുമധികം തവണ പൂജ്യം റണ്‍സിന് പുറത്തായ താരം, റെക്കോര്‍ഡുമായി രോഹിത്

ഐ പി എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യം റണ്‍സിന് പുറത്തായ താരം എന്ന റെക്കോഡുമായി രോഹിത് ശര്‍മ. പതിനഞ്ച് തവണയാണ് രോഹിത് ഐ പി എല്ലില്‍ നിന്ന് പൂജ്യത്തിന് പുറത്താകുന്നത്. പഞ്ചാബിനെതിരായ മത്സരത്തില്‍ ഡക്കായതോടെയാണ് രോഹിത് ഈ റൊക്കോര്‍ഡ് അടിച്ചത്. സുനില്‍ നരെയ്ന്‍, മന്‍ദീപ് സിങ്, ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്കൊപ്പം റെക്കോഡ് പങ്കിടുകയാണ് രോഹിത്.

ഋഷി ധവാനാണ് മത്സരത്തിന്റെ ആദ്യ ഓവറില്‍ രോഹിത്തിനെ ഔട്ടാക്കിയത്. ഈ സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് വെറും 184 റണ്‍സ് മാത്രമാണ് രോഹിതിന് നേടാനായത്.

ഐ.പി.എല്‍ നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് മടങ്ങിയ താരമെന്ന റെക്കോഡും രോഹിത്തിന് സ്വന്തം. 10 തവണ താരം നായകനായി പൂജ്യത്തിന് പുറത്തായി ഗൗതം ഗംഭീറിനൊപ്പം ഈ റെക്കോഡ് പങ്കിടുകയാണ് രോഹിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration