ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലും അതിദയനീയമായി ഇന്ത്യ പരാജയപ്പെട്ടു. 2012ന് ശേഷം ആദ്യമായാണ് സ്വന്തം മണ്ണില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെടുന്നത്. പൂനെയില്‍ 113 റണ്‍സിനാണ് കിവികൾ ഇന്ത്യയെ തറപറ്റിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഈ പരാജയങ്ങൾ ഇന്ത്യക്ക് തിരിച്ചടിയാണ്. ഇപ്പോൾ തോൽവിയുടെ കാരണം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ.
‘പരാജയത്തില്‍ നിരാശയുണ്ട്. ഇത് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ന്യൂസിലാന്‍ഡിനെതിരായ പരമ്പര നഷ്ടം കൂട്ടായ തോല്‍വിയാണെന്നും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നുമാണ് രോഹിത് പ്രതികരിച്ചത്. ബാറ്റര്‍മാരെയോ ബൗളര്‍മാരെയോ മാത്രമായി കുറ്റപ്പെടുത്തുന്നില്ല. ചില അവസരങ്ങളും സാഹചര്യങ്ങളും മുതലെടുക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ഇതൊരു കൂട്ടായ പരാജയമാണ്. മത്സരശേഷം രോഹിത് പറഞ്ഞു.
Rohit Sharma said, “we failed as a team. No batters or bowlers to blame, we lost it collectively”. pic.twitter.com/eRMkk0lI0H
— Mufaddal Vohra (@mufaddal_vohra) October 26, 2024
ഒന്നാം ഇന്നിങ്‌സിൽ ന്യൂസിലൻഡ് ഉയർത്തിയ സ്കോറിന്റെ അടുത്തെത്താൻ പോലും സാധിച്ചില്ല. ആദ്യ ഇന്നിങ്സിൽ മെച്ചപ്പെട്ട രീതിയിൽ ബാറ്റ് വീശാൻ സാധിച്ചിരുന്നെങ്കിൽ ചിലപ്പോൾ കാര്യങ്ഹൾ വ്യത്യാസമായേനെ വാങ്കഡെയിലെ മൂന്നാം ടെസ്റ്റില്‍ തിരിച്ചുവരാന്‍ ശ്രമിക്കുമെന്നും രോഹിത് കൂട്ടിച്ചര്‍ത്തു.
രണ്ടാം ഇന്നിങ്‌സില്‍ 359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 245 റണ്‍സിന് പുറത്തായി. മിച്ചല്‍ സാന്റ്‌നറിന്റെ ബൗളിങ് മികവിനു മുമ്പിൽ പൂർണമായും ഇന്ത്യൻ ബാറ്റർമാർ അടിയറവ് പറയുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here