ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പിഴ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് അമിതവേഗതയില്‍ കാറോടിച്ചതിന് പിഴ. പുണെ–മുംബൈ ദേശീയപാതയിലൂടെയാണ് അമിതവേഗതയില്‍ രോഹിത് ലംബോര്‍ഗിനി ഉറൂസ് അമിതവേഗതയില്‍ കാറോടിച്ചത്. ബംഗ്ലദേശിനെതിരായ മല്‍സരത്തിന് മുന്‍പ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലേക്ക് പോവുകയായിരുന്നു താരമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Also read:തൃശൂര്‍ വാല്‍പ്പാറയില്‍ അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു

രണ്ടിടത്തെ ക്യാമറകളിലാണ് രോഹിത് അമിതവേഗത്തായി കാർ ഓടിച്ചത് പതിഞ്ഞിരിക്കുന്നത്. ഒരു സ്ഥലത്ത് മണിക്കൂറില്‍ 105 ഉം മറ്റൊരിടത്ത് മണിക്കൂറില്‍ 117 കിലോമീറ്ററുമായിരുന്നു വേഗത. അമിതവേഗതയ്ക്ക് രോഹിത് നാലായിരം രൂപ പിഴയായി അടച്ചുവെന്നും പൊലീസ് അറിയിച്ചു.

Also read:ഹൈദരാബാദിലെ ഇഫ്ലു ക്യാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; നീതി ഉറപ്പ് വരുത്തണം: ഡോ. വി ശിവദാസൻ എംപി

അതേസമയം രോഹിത് 200 കിലോമീറ്റര്‍ വേഗതയിലാണ് കാറോടിച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വാർത്ത തെറ്റാണെന്നും പൊലീസ് വ്യക്താമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News