ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളാണ് ക്യാപ്ടന്‍ രോഹിത് ശര്‍മ്മ. ഒരു കാലത്ത് ന്യൂബോളില്‍ ബൗണ്ടറികളടിച്ച് കളിച്ചിരുന്ന വിരേന്ദര്‍ സെവാഗിന് ശേഷം ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന ഓപ്പണര്‍ കൂടിയാണദ്ദേഹം. വിരാട് കൊഹ്ലിയേയും രോഹിത്തിനെയുമാണ് എപ്പോഴും ക്രിക്കറ്റ് പ്രേമികള്‍ താരതമ്യം ചെയ്യുന്നത്. രണ്ട് പേരില്‍ ആര് ക്രീസില്‍ നിലയുറപ്പിച്ചാലും എതിരാളികള്‍ക്ക് തോല്‍വി അല്ലാതെ മറ്റൊരു ഫലം ഉണ്ടാകില്ല. ഇരുവരുടെയും ബാറ്റിംഗ് ശൈലി വളരെ വ്യത്യസ്തവുമാണ്. അതുകൊണ്ട് തന്നെ ഒരേസമയം പിച്ചിലിറങ്ങുമ്പോള്‍ പരസ്പരമുള്ള ആശയവിനിമയവും സ്ട്രൈക്ക് റൊട്ടേഷനും വളരെ കൃത്യമായിരിക്കേണ്ടത് അനിവാര്യമാണ്.
കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍ വിരാട് കൊഹ്ലി, ഇഷാന്‍ കിഷന്‍ തുടങ്ങിയ താരങ്ങളോടൊപ്പമാണ് രോഹിത്തിന് ഏറിയ പങ്കും ക്രീസില്‍ ബാറ്റേന്തേണ്ടി വരിക. ഇക്കൂട്ടത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് രോഹിത് ശര്‍മ്മ.
ALSO READ: മണപ്പൂരില്‍ ആധാര്‍ നഷ്ടമായവര്‍ക്ക് പുതിയ രേഖ ലഭ്യമാക്കണം: സുപ്രീംകോടതി
ഇടംകൈയന്‍ ബാറ്റര്‍ ശിഖര്‍ ധവാനാണ് തന്‍റെ പ്രിയപ്പെട്ട ബാറ്റിംഗ് പാര്‍ട്‌ണര്‍ എന്നാണ് രോഹിത് ശര്‍മ്മ പറയുന്നത്. ‘ശിഖര്‍ ധവാനും ഞാനും തമ്മില്‍ മൈതാനത്തും പുറത്തും ശക്തമായ സൗഹൃദമാണുള്ളത്. ടീം ഇന്ത്യക്കായി ഒരുമിച്ച് ഏറെ വര്‍ഷക്കാലം കളിച്ചു. ധവാനൊപ്പമുള്ള കൂട്ടുകെട്ട് ഞാനെക്കാലവും ആസ്വദിച്ചു. ഏറെ ഊര്‍ജവും തമാശകളുമുള്ളയാളാണ് ധവാന്‍. ടീം ഇന്ത്യക്കായി ഓപ്പണിംഗില്‍ മികച്ച റെക്കോര്‍ഡ് ഞങ്ങള്‍ക്ക് സൃഷ്ടിക്കാനായി’ എന്നും രോഹിത് ശര്‍മ്മ പറഞ്ഞു.
2013 ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇരുവരും ആദ്യമായി ഓപ്പണിംഗ് പങ്കാളികളായത്. നീണ്ട പത്ത് വര്‍ഷത്തിലേറെ ഇരുവരും ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വിശ്വസ്‌ത ഓപ്പണര്‍മാരായി കളിച്ചു. ഇടംകൈ- വലംകൈ കോംപിനേഷനായതിനാല്‍ ബൗളര്‍മാരെ വട്ടംകറക്കിയിരുന്നു രോഹിത്തും ധവാനും. ഏകദിന ക്രിക്കറ്റില്‍ 117 തവണ ഒന്നിച്ച് ബാറ്റ് ചെയ്‌ത ഇരുവരും 5193 റണ്‍സ് ചേര്‍ത്തു. അതേസമയം 86 കളികളില്‍ ഒന്നിച്ച് ബാറ്റ് ചെയ്ത രോഹിത് ശര്‍മ്മയും വിരാട് കോലിയും ചേര്‍ന്ന് 5008 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്.
ALSO READ: ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here