ക്യാപ്റ്റാ അത് ഔട്ടാണ്; സര്‍ഫാസിന്റെ ആവശ്യം പരിഗണിക്കാതെ രോഹിത് ; ഔട്ടാണെന്ന് റിപ്ലേ

സാക് ക്രൗളിയെ പുറത്താക്കാനുള്ള അവസരം നഷ്ടമാക്കി ക്യാപ്റ്റന്‍. ഡിആര്‍എസ് എടുക്കാന്‍ രോഹിത് വിമുഖത കാണിച്ചതിലൂടെയാണ് നഷ്ടമായത്. സാക് ക്രൗളിയെ സ്‌കോര്‍ 79ല്‍ നില്‍ക്കെ പിന്നീട് കുല്‍ദീപ് ക്ലീന്‍ ബൗള്‍ഡാക്കി. കുല്‍ദീപിന്റെ പന്ത് പ്രതിരോധിച്ച ക്രൗളിയുടെ ഷോര്‍ട്ട് ബാറ്റിന്റെ എഡ്ജില്‍ തട്ടി ഷോര്‍ട്ട് ലെഗില്‍ സര്‍ഫറാസ് ഖാന്റെ കൈയിലൊതുക്കി. സര്‍ഫറാസ് ഡിആര്‍എസ് എടുക്കാന്‍ രോഹിതിനോടു ആവശ്യപ്പെട്ടു.

ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ താരത്തിനു ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ഇന്ത്യ ഡിആര്‍എസ് എടുത്തതുമില്ല. ഉച്ച ഭക്ഷണത്തിനു പിന്നാലെയാണ് സംഭവം.

Also Read: “33 പുതിയ ഹോമിയോ ഡിസ്പെൻസറികൾ; സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞ മറ്റൊരു വാക്ക് കൂടി പാലിച്ചു”: മന്ത്രി വീണാ ജോര്‍ജ്

റീപ്ലേ പരിശോധിച്ചപ്പോള്‍ ക്രൗളിയുടെ ബാറ്റിന്റെ അള്‍ട്രാ എഡ്ജില്‍ പന്ത് ടച്ച് ചെയ്തതായി റിപ്ലേയില്‍ തെളിഞ്ഞു. എന്നാല്‍ ഡിആര്‍എസ് എടുക്കാഞ്ഞതിനാല്‍ ഔട്ട് കിട്ടിയതുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News