ടി20 മത്സരങ്ങള്‍ക്ക് ഇനി രോഹിത് ഇല്ല; റിപ്പോര്‍ട്ട്

ഇന്ത്യയുടെ ടി20 രാജ്യാന്തര മത്സരങ്ങള്‍ക്കു വേണ്ടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇനി ഗ്രൗണ്ടിലിറങ്ങിയേക്കില്ല. കഴിഞ്ഞ ടി20 ലോകകപ്പില്‍ സെമി ഫൈനലില്‍ പുറത്തായ ശേഷം രോഹിത് ഇന്ത്യയുടെ ടി20 മത്സരങ്ങളില്‍ കളിച്ചിട്ടില്ല.പിന്നീട് ടീമിനെ നയിച്ചിരുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്.

രോഹിത് ഇനിയൊരിക്കലും ഇന്ത്യക്ക് വേണ്ടി ടി20 കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യക്ക് വേണ്ടി 148 ടി20 മത്സരങ്ങളില്‍ നിന്ന് 3853 റണ്‍സാണ് രോഹിത് നേടിയത്. നാല് സെഞ്ചുറികള്‍ നേടിയിട്ടുള്ള താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 140ന് അടുത്താണ്.

Also Read: രജൗരിയില്‍ ഏറ്റുമുട്ടല്‍; 4 സൈനികര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യയ്ക്ക് വേണ്ടി ഒരു ടി20 മത്സരം പോലും രോഹിത് കളിച്ചിട്ടില്ല. ഏകദിന ലോകകപ്പിന് മുന്‍പ് തന്നെ ടി20 രാജ്യാന്തര മത്സരങ്ങളില്‍ ഭാവിയില്‍ കളിക്കുന്നതിനെ കുറിച്ച് അദ്ദേഹം ചര്‍ച്ച നടത്തിയതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News