ഇന്ത്യന്‍ ക്യാപറ്റന്‍ രോഹിത് ശര്‍മ അദ്ദേഹത്തിന്‌റെ ഫീല്‍ഡിലെ ഉത്‌സാഹഭരിതമായ സ്വഭാവത്തിന്‌റെ പേരില്‍ അറിയപ്പെടുന്നയാളാണ്. ഫീല്‍ഡില്‍ സഹതാരങ്ങളോടുള്ള അദ്ദേഹത്തിന്‌റെ പെരുമാറ്റവും, മറവിയുമൊക്കെ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. ഇപ്പോള്‍ സര്‍ഫറാസ് ഖാനുമൊത്തുള്ള ഒരു വീഡിയോയാണ് വൈറല്‍
ഞായറാഴ്ച നടന്ന പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ സന്നാഹ മത്സരത്തില്‍ ഋഷ്ഭ് പന്തിന്‌റെ ആഭാവത്തില്‍ വിക്കറ്റ് കീപ്പിങ്ങിന്‌റെ ചുമതല ഏറ്റെടുത്തത് സര്‍റഫറാസ് ആയിരുന്നു. കൈപിടിയിലൊതുക്കാവുന്ന ഒരു പന്ത് സര്‍ഫറാസ് കൈവിട്ടു കളഞ്ഞപ്പോഴുള്ള രോഹിതിന്‌റെ പ്രതികരണമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Also Read: ബാഴ്‌സയുടെ ആ ആഗ്രഹം പൊലിഞ്ഞു; സ്വന്തം തട്ടകത്തില്‍ വന്‍ അട്ടിമറി
ഹര്‍ഷിത് റാണ എറിഞ്ഞ 23-ാം ഓവറിലാണ് സംഭവം നടന്നത്. ഓലിവര്‍ ഡേവിസിനെതിരെ റാണ എറിഞ്ഞ ഷോര്‍ട്ട് പിച്ച് പന്ത് ബാറ്റിലുരസിയെങ്കിലും അത് ക്യാച്ചാക്കാന്‍ സര്‍ഫറാസിനു സാധിച്ചില്ല. കൈവിട്ടു പോയ പന്ത് പിടിക്കാനായി പുറകെ ഓടിയ സര്‍ഫറാസിന്‌റെ പിഴവിന് രോഹിതിന്‌റെ വക സ്‌നേഹത്തോടെ ഒരു കുഞ്ഞു തല്ലും ലഭിച്ചു. രോഹിതിന്‌റെ ഗ്രൗണ്ടിലെ ഈ ശിക്ഷണ രീതിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
Rohit 🤣 pic.twitter.com/ivusxzLlhh
— Abhi (@CoverDrive001) December 1, 2024
Also Read: കിവികളുടെ കഥ കഴിച്ച് ബ്രൈഡന്‍ കാഴ്‌സെ; ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം
അതിനുശേഷം അടുത്ത പന്തില്‍ ശരിയായ പൊസിഷന്‍ സര്‍ഫറാസിനു പറഞ്ഞു കൊടുക്കുന്നതും ഇരുവരും ചിരിക്കുന്നതും കാണാം. വിക്കെറ്റുടുക്കുവാനുള്ള അവസരം നഷ്ടമായെങ്കിലും അടുത്ത പന്തില്‍ തന്നെ ഡേസിസിന്‌റെ വിക്കറ്റ് റാണ നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here