തുടർ പരാജയങ്ങൾ, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ രോഹിത് ശർമ ടെസ്റ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോർട്ട് ചെയ്ത് ദേശീയ മാധ്യമങ്ങൾ. വിരമിക്കൽ പ്രഖ്യാപനം എപ്പോൾ ഉണ്ടാകുമെന്ന കാര്യത്തിൽ വ്യക്തതതയില്ലെങ്കിലും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം വിരമിക്കുമെന്നാണ് സൂചന. ജനുവരി മൂന്നിന് സിഡ്നിയിലാണ് ഓസ്‌ട്രേലിയക്കെതിരെ ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാനമത്സരം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ടീം യോഗ്യത നേടിയാൽ ആ മത്സരം കളിക്കാൻ അനുവദിക്കണമെന്ന് സെലക്‌ടർമാരോട് രോഹിത് പറഞ്ഞതായും വാർത്തകളുണ്ട്.
Also Read: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഇനിയും അവസാനിച്ചിട്ടില്ല ഇന്ത്യൻ പ്രതീക്ഷകൾ
ഈ വർഷം ടെസ്റ്റിൽ വളരെ മോശം ഫോമിലാണ് രോഹിത്. ഒരുകാലത്ത് ഹിറ്റ്മാൻ എന്ന് വിളിക്കപ്പെട്ട രോഹിതിന്റെ തുടർച്ചയായ മോശം ഫോമിൽ നിരാശരാണ് ആരാധകർ. നോ ഹിറ്റ് ശർമ എന്ന വിമർശനവും അദ്ദേഹത്തിനെതിരെ വ്യാപകമായി ഉയരുന്നുണ്ട്.
ആറ് ഇന്നിങ്‌സുകളിൽ നിന്നായി 31 റൺസാണ് ബോർഡർ ഗവാസ്കർ ട്രോഫിയിൽ രോഹത് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ വൈസ് ക്യാപ്‌റ്റൻ ജസ്‌പ്രീത് ബുമ്ര പരമ്പരയിൽ നേടിയ വിക്കറ്റുകളുടെ എണ്ണം 30 ആണ്. രോഹിത് ശർമയ്‌ക്കെതിരെ ഈ രണ്ട് കണക്കുകൾ വച്ചുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമാണ്.
Also Read: കേരളത്തിൻ്റെ സന്തോഷത്തിന് ഹന്‍സദയുടെ ‘ഇഞ്ചുറി’; സന്തോഷ് ട്രോഫി ബംഗാളിന്
ടീമിലെ സീനിയർ താരമായ വിരാട് കോഹ്‌ലിക്ക് എതിരെയും മോശം ഫോമിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇരുവരും വിരമിക്കണമെന്നും രോഹിത് ക്യാപ്‌റ്റൻസി ഒഴിയണമെന്നുമൊക്കെയുള്ള ആവശ്യങ്ങളും സജീവമാണ്. രോഹിത് ശർമ ഇല്ലാതിരുന്ന ബിജിടിയിലെ ആദ്യ ടെസ്റ്റിൽ ഓസീസിനെതിരെ ജസ്‌പ്രീത് ബുമ്രയുടെ ക്യാപ്‌റ്റൻസിയിൽ ഇന്ത്യ ജയം പിടിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here