ടെസ്റ്റ് പരമ്പര; ഏറ്റവും കൂടുതല്‍ സിക്സ് നേടിയവരുടെ പട്ടികയില്‍ ഒന്നാമനായി രോഹിത് ശര്‍മ

ലോക ക്രിക്കറ്റില്‍ ചരിത്രം രചിച്ച് രോഹിത് ശര്‍മ്മ. ഏറ്റവും കൂടുതല്‍ സിക്സ് നേടിയവരുടെ പട്ടികയില്‍ ഇനി ഒന്നാം സ്ഥാനത്താണ് ഹിറ്റ്മാൻ എന്ന രോഹിത് ശര്‍മ.

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്രം രചിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. ഇന്ത്യ ഇന്നിങ്സ് ജയം സ്വന്തമാക്കിയ ആദ്യ മത്സരത്തില്‍ കിടിലൻ സെഞ്ചുറി നേടിയിരുന്ന രോഹിത് രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ 80 റണ്‍സ് സ്കോര്‍ ചെയ്തിരുന്നു.

Also Read: പറന്നകന്ന് നീലക്കിളി; ട്വിറ്ററിന്റെ ലോഗോ മാറി, ഇനി ‘X’

നിലവില്‍ രണ്ടാമിന്നിങ്സിലും അര്‍ധ സെഞ്ചുറി നേടിയിരിക്കുകയാണ് താരം. 57 റണ്‍സ് നേടിയാണ് രണ്ടാം ഇന്നിങ്സില്‍ രോഹിത് ശര്‍മ പുറത്താകുന്നത്. ഇതോടെ അന്തരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ സിക്സ് നേടിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ ഒരു കളിക്കാരന് പോലും നേടാന്‍ ക‍ഴിയാത്ത നേട്ടമാണ് താരം സ്വന്തമാക്കിയത്.

Also Read: വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കേക്ക് നിര്‍മാണം; വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration