ഫൈനൽ ഇങ്ങനെ നടത്തിയാൽ പോരാ; തോൽവിക്ക് ശേഷം നിർദ്ദേശവുമായി രോഹിത് ശർമ്മ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് വൻ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യൻ ടീം. അഞ്ചാം ദിനം വലിയ പ്രതീക്ഷയോടെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീം ഓസ്ട്രേലിയൻ ബൗളിംഗ് നിരയ്ക്ക് മുൻപിൽ തകർന്നടിഞ്ഞു. പരാജയത്തിന് ശേഷം അടുത്ത ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മാറ്റം നിർദ്ദേശിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.

Also Read: വിഡി സതീശന്റെ വിദേശപിരിവ് ക്രമവിരുദ്ധം തന്നെ; കൈരളിന്യൂസ് എക്സ്ക്ലൂസീവ്

അടുത്ത തവണ ഫൈനൽ ഒരു മത്സരമാക്കി ചുരുക്കാതെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയായി നടത്തണമെന്ന നിർദ്ദേശമാണ് രോഹിത് ശർമ്മ മുൻപോട്ട് വെച്ചിരിക്കുന്നത്. രണ്ട് വർഷം ഫൈനലിലെത്തുവാൻ കഷ്ടപെട്ട ശേഷം ഒരേയൊരു അവസരം മാത്രം ഫൈനലിൽ നൽകുന്നത് ശരിയല്ലെന്നും രോഹിത് ശർമ്മ പറഞ്ഞു.

Also Read: ‘ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാൻ’ ഗർഭിണികൾ സുന്ദരകാണ്ഡം ജപിക്കണം; തെലങ്കാന ഗവർണർ

“പരമ്പരയായി ഫൈനൽ നടത്തുന്നതിൽ എനിക്ക് എതിർപ്പില്ല. പക്ഷേ അതിന് സമയമുണ്ടോ ? അതാണ് വലിയ ചോദ്യം. ഇരു ടീമുകൾക്കും ന്യായമായ അവസരം നൽകേണ്ടതുണ്ട്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര നല്ലതായിരിക്കും. രണ്ട് വർഷമായി പ്രയത്നിച്ച ശേഷം ഒരേയൊരു അവസരം മാത്രം ലഭിക്കുന്നു. അതിൽ താളം കണ്ടെത്താൻ സാധിച്ചെന്ന് വരില്ല. ടെസ്റ്റ് ക്രിക്കറ്റ് എന്നാൽ ആ താളം കണ്ടെത്തലാണ്. അടുത്ത സൈക്കിളിൽ ഫൈനൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയായി നടത്തുന്നത് നല്ലതായിരിക്കും “- എന്നായിരുന്നു പരാജയത്തിന് ശേഷം രോഹിതിൻ്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News