രോഹിതിന്റെ ആ തീരുമാനം തെറ്റ് ; വിമർശനവുമായി സുനിൽ ഗാവസ്‌കർ രംഗത്ത്

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ വിമർശനം ഉന്നയിച്ച് മുൻ താരവും കമന്റേറ്ററുമായ സുനിൽ ​ഗാവസ്കർ രംഗത്ത്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ വിരാട് കോഹ്‍ലിക്ക് മുമ്പായി റിഷഭ് പന്തിനെ ബാറ്റിങ്ങിന് അയച്ചതാണ് ​സുനിൽ ഗാവസ്കറിനെ ചൊടിപ്പിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ 9,000 റൺസോളം സ്കോർ ചെയ്ത ഒരു ബാറ്ററെ നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നതിനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നതെന്ന് ആയിരുന്നു ​ഗാവസ്കർ കമന്ററിയിൽ പറഞ്ഞത്.

ALSO READ : ബംഗ്ലാദേശിനെ തരിപ്പണമാക്കി ഇന്ത്യ ; ചരിത്രം കുറിച്ച നായകനായി രോഹിത്

ആദ്യ ഇന്നിം​ഗ്സിൽ ബം​ഗ്ലാദേശ് ഉയർത്തിയ 233 റൺസിന് മറുപടി നൽകാനെത്തിയ ഇന്ത്യ സ്കോർ അതിവേ​ഗം ഉയർത്താനാണ് ശ്രമിച്ചത്. രോഹിത് ശർമയും യശസ്വി ജയ്സ്വാളും പുറത്തായപ്പോൾ നാലാം നമ്പറിൽ സീനിയർ താരം വിരാട് കോഹ്‍ലി ക്രീസിലെത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ നാലാം നമ്പറിൽ റിഷഭ് പന്താണ് ക്രീസിലെത്തിയത്. പക്ഷെ ആക്രമിച്ചു കളിക്കാനെത്തിയ പന്ത് 13 പന്തിൽ ഒമ്പത് റൺസുമായി പുറത്താവുകയായിരുന്നു. അതേസമയം പന്തിന് മുമ്പെ ​ഗിൽ പുറത്തായതിനാൽ വിരാട് കോഹ്‍ലി ക്രീസിലെത്തിയിരുന്നു. ഇതാണ് ഗവാസ്കറിന്റെ വിമർശനത്തിന് കാരണമായ സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News