സ്മാര്‍ട്ട് ഫോണ്‍ എടുത്ത് കൈയില്‍ കെട്ടിയാലോ?; ചരിത്രം സൃഷ്ടിക്കാന്‍ ലെനോവോ

കൈയില്‍ കൊണ്ടു നടക്കാവുന്ന ഫോണ്‍ കൈയില്‍ കെട്ടിനടക്കാനായാലോ? അത്തരമൊരു പരീക്ഷണത്തിന് തയ്യാറായിരിക്കുകയാണ് പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ലെനോവോ. 2016ല്‍ ഇത്തരത്തിലൊരാശം കമ്പനി പരിചയപ്പെടുത്തിയിരുന്നു. അതിനേക്കാള്‍ മികവുറ്റ പുതിയ ഐഡിയകളാണ് അവര്‍ കഴിഞ്ഞദിവസം പങ്കുവച്ചത്. 6.9 ഇഞ്ച് വലിപ്പമുള്ള പിന്നിലേക്ക് വളയ്ക്കാവുന്ന ഡിസ്‌പ്ലേ തന്നെയാണ് പുതിയ സ്മാര്‍ട്ട്‌ഫോണിനെ വ്യത്യസ്തമാക്കുന്നത്. വിപണയിലെത്തിക്കാനുള്ള പൂര്‍ണത കൈവന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ഇതിനെ സങ്കല്‍പ്പത്തില്‍ മാത്രമുള്ള ഫോണാണെന്ന് മാത്രമേ ഇപ്പോള്‍ പറയാനും കഴിയു.

സാധാരണ സ്മാര്‍ട്ട് ഫോണ്‍ മേശപ്പുറത്തു വച്ച് ഉപയോഗിക്കണമെങ്കില്‍ മറ്റ് അക്സസറികളും വേണം. വീഡിയോ കോളുള്‍പ്പെടെ നടത്തുമ്പോള്‍ തങ്ങളുടെ പുത്തനാശയത്തില്‍ നിര്‍മ്മിക്കുന്ന ഫോണ്‍ മേശപ്പുറത്തിരുന്നാലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലായിക്കും നിര്‍മാണമെന്ന് കമ്പനി പറയുന്നു. എന്നാല്‍ പുതിയ ആശയം എപ്പോള്‍ യാഥാര്‍ത്ഥ്യമാകുമെന്നതില്‍ കമ്പനി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. അതേസമയം
പുറത്തിറക്കുന്നുണ്ടെങ്കില്‍ മോട്ടറോള ബ്രാന്‍ഡിങുമായി ആയിരിക്കും എത്തുക. പ്ലാസ്റ്റിക് ഓലെഡ് സ്‌ക്രീന്‍, ഫുള്‍എച്ഡി പ്ലസ് റെസലൂഷന്‍ എന്നിവയാണ് സങ്കല്‍പ ഫോണിന്റെ മറ്റ് വിശേഷങ്ങള്‍. ഒരു വലിയ ഡിജിറ്റല്‍ റിസ്റ്റ് ബാന്‍ഡ് എന്നപോലെ കൈ പൊതിഞ്ഞു നില്‍ക്കുകയും ചെയ്യും. കൈയ്യില്‍ നിന്ന് അഴിച്ച് സാധാരണ സ്മാര്‍ട്ട്ഫോണ്‍ പോലെ ഉപയോഗിക്കുകയും ചെയ്യാം. ടെന്റ് പോലെ മേശപ്പുറത്തു വയ്ക്കുമ്പോള്‍ 4.6-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനായിരിക്കും ലഭിക്കുക.

അമേരിക്കയിലെ ഓസ്റ്റിനില്‍ നടക്കുന്ന ലെനോവോ ടെക് വേള്‍ഡ് ’23യിലാണ് പുതിയ സങ്കല്‍പ്പ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. തുടര്‍ച്ചയായി 9-ാമത്തെ തവണയാണ് ഈ ഇവന്റ് നടത്തുന്നത്. ഇത്തവണത്തെ പ്രധാന പ്രതിപാദ്യ വിഷയം ‘എല്ലാവര്‍ക്കും എഐ’ എന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News