205 അടി ഉയരത്തില്‍വെച്ച് റോളര്‍ കോസ്റ്റര്‍ നിശ്ചലമായതോടെ നടന്നിറങ്ങി റൈഡര്‍മാര്‍. അമേരിക്കയിലെ ഒഹിയോയിലോണ് സംഭവം നടന്നത്. സാന്‍ഡസ്‌കി സീഡാര്‍ പോയിന്റ് വാട്ടര്‍ പാര്‍ക്കിലെ മാഗ്‌നം എക്‌സ്എല്‍ 200 എന്ന റോളര്‍ കോസ്റ്ററാണ് നിശ്ചലമായത്.
റോളര്‍ കോസ്റ്റര്‍ നിശ്ചലമായതോടെ പരിഭ്രാന്തിയിലായ റൈഡര്‍മാര്‍ റൈഡിലൂടെ നടന്ന് താഴെ ഇറങ്ങിയാണ് രക്ഷപ്പെട്ടത്. എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് റോളര്‍ കോസ്റ്റര്‍ നിശ്ചലമായത് എന്നാണ് വാട്ടര്‍ പാര്‍ക്ക് അധികൃതരുടെ വിശദീകരണം.
also read- രണ്ട് ട്രക്കുകള്‍ക്കിടയില്‍ കുടുങ്ങി കാര്‍ തകര്‍ന്നു; 22കാരിക്ക് ദാരുണാന്ത്യം
ലോകത്തിലെ ഏറ്റവും വേഗതയേറിയതും കുത്തനെയുള്ളതുമായ സമ്പൂര്‍ണ സര്‍ക്യൂട്ട് കോസ്റ്റര്‍ ആണ് മാഗ്‌നം എക്എല്‍ 200. ഏറ്റവും ഉയരമുള്ള റോളര്‍ കോസ്റ്റര്‍ എന്ന പേരില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ റോളര്‍ കോസ്റ്ററാണിത്.
La atracción “Magnum XL-200” en Ohio tuvo un problema mecánico a casi 200 pies de altura, provocando que las personas tuvieran que bajarse 👀👀.#MoluscoTVNews #ElMolu🎧
(🎥 Josh Lett) pic.twitter.com/CkX3Eqta7r
— Molusco (@Moluskein) August 3, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here