ആഡംബരത്തിന്റെ പുതിയമുഖം; റോൾസ് റോയ്‌സ് സ്‌പെക്‌ടർ ഇന്ത്യയിലേക്ക്

ഇന്ത്യൻ വിപണിയിലെ ഇലക്ട്രിക് വാഹന ശ്രേണിയിലേക്ക് റോൾസ് റോയ്സ് സ്പെക്ടർ ഔദ്യോഗികമായി ലോഞ്ച് ചെയ്‍തു.7.5 കോടി രൂപയാണ് എക്സ്-ഷോറൂം കാറിന്റെ വില. ടു-ഡോർ ഇലക്ട്രിക് കൂപ്പെ, ഇന്ത്യയിലെ സ്വകാര്യ വാങ്ങുന്നവർക്കുള്ള ഏറ്റവും ചെലവേറിയ ഇവി ഓഫറാണ്.

ALSO READ: കൈറ്റിനെതിരായ അഴിമതി ആരോപണം; മാപ്പുപറഞ്ഞ് ചെറിയാൻ ഫിലിപ്പ്
രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 102kWh ബാറ്ററിയാണ് ഇതിന്റെ എൻജിൻ കരുത്ത്. 585 ബിഎച്ച്‌പിയുടെ സംയുക്ത പവർ ഔട്ട്‌പുട്ടും 900 എൻഎം ടോർക്ക് ഈ എഞ്ചിൻ സൃഷ്‍ടിക്കും. വെറും 34 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ നിറയ്ക്കാൻ ശേഷിയുള്ള ചാർജ്ജറാണ് സ്പെക്‌ട്രറിന്‍റെ ബാറ്ററി ചാർജ് ചെയ്യുന്നത്. 2,890 കിലോഗ്രാം ഭാരമുള്ള, ഓൾ-അലൂമിനിയം സ്‌പേസ് ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് സ്‌പെക്ടർ നിർമ്മിച്ചിരിക്കുന്നത്. ഗോസ്റ്റ്, കള്ളിനൻ, ഫാന്റം തുടങ്ങിയ സ്റ്റേബിൾമേറ്റുകളുമായി ഈ പ്ലാറ്റ്‌ഫോം പങ്കിടുന്നു. ഫോർ വീൽ സ്റ്റിയറിംഗും ആക്ടീവ് സസ്പെൻഷൻ സംവിധാനവും ഇതിലുണ്ട്.

സ്പെക്‌ടറിന്‍റെ ഇന്‍റീരിയറിൽ വിപുലമായ ഫീച്ചറുകളുണ്ട്.കണക്റ്റഡ് കാർ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച പുതിയ ഡിജിറ്റൽ ഇന്റർഫേസായ പുതിയ ‘സ്പിരിറ്റ്’ സോഫ്‌റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണ് ഇതിൽ ശ്രദ്ധേയം . ഒരു ഡാഷ്‌ബോർഡ് പാനൽ, ‘സ്പെക്ടർ’ നെയിംപ്ലേറ്റ്, മേൽക്കൂരയിൽ സ്റ്റാർലൈറ്റ് ലൈനർ, 5,500 പ്രകാശിത നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ച ഡോർ പാഡുകൾ, വാതിലുകൾക്ക് ഓപ്ഷണൽ വുഡ് പാനലിംഗ്, പുനർരൂപകൽപ്പന ചെയ്ത സീറ്റുകൾ, മറ്റ് ആഡംബര വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഇതിന്റെ ഇന്റീരിയർ.

അൾട്രാ-സ്ലിം എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ബോൾഡ് ഷോൾഡർ ലൈനുകൾ, ചരിഞ്ഞ റൂഫ്‌ലൈൻ ,സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണത്തിലേക്ക് വിശാലമായ ഫ്രണ്ട് ഗ്രിൽ, എയ്‌റോ ട്യൂൺ ചെയ്‌ത സ്പിരിറ്റ് ഓഫ് എക്‌സ്റ്റസിയും ഇതിന്റെ സവിശേഷതയാണ്.

ALSO READ:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News