രോമാഞ്ചത്തിന്‌ ശേഷം ആവേശവുമായി ജിത്തു മാധവന്‍

മലയാള സിനിമയില്‍ ഈ വര്‍ഷത്തെ അപൂര്‍വ്വം വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം. മലയാളത്തില്‍ അപൂര്‍വ്വമായ കോമഡി ഹൊറര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രമാണിത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചു വരുത്തലുമൊക്കെ ചേര്‍ന്ന് ഭയത്തിന്‍റെയും അതിലേറെ ചിരിയുടെയും രസംപകർന്നതാണ് ഈ ചിത്രം. മലയാള സിനിമയില്‍ ഈ വര്‍ഷത്തെ അപൂര്‍വ്വം വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രം. അതേസമയം രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ആവേശം’ എന്നാണ് പേരിട്ടിരിക്കുന്നത്. ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം അന്‍വര്‍ റഷീദും നസ്രിയ നസീമും ചേര്‍ന്നാണ്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു കോമഡി എന്‍റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

also read :ആരോപണത്തിൽ നിന്ന് പിന്നോട്ടില്ല; രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സംവിധായകൻ വിനയൻ

എന്നാൽ കഴിഞ്ഞ ദിവസം  ജിത്തു തന്റെ വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. വിവാഹവാർത്ത സോഷ്യൽ മീഡിയയിൽ വധു ഷിഫിന ബബിന്‍ തന്നെയാണ് അറിയിച്ചത്. രോമാഞ്ചം സിനിമയിലെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു ഷിഫിന. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. അന്‍വര്‍ റഷീദ്, സമീര്‍ സാഹിര്‍ അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ വിവാഹത്തിന് എത്തിയിരുന്നു. അര്‍ജുന്‍ അശോകന്‍, ബിനു പപ്പു, നസ്രിയ നസിം, സിജു സണ്ണി, സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ സോഷ്യല്‍ മീ‍ഡിയയിലൂടെ വധൂവരന്മാര്‍ക്ക് ആശംസകള്‍നേർന്നു.

also read :‘എന്റെ മതേതര മൂല്യങ്ങള്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല’: മതവിശ്വാസികള്‍ എന്റെ കൂടെയാണെന്ന് എ എൻ ഷംസീർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News