‘രോമാഞ്ചം’ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി; വധു സഹസംവിധായിക

സൗബിൻ ഷാഹിർ നായകനായി തീയേറ്ററിൽ ആവേശം തീർത്ത രോമാഞ്ചത്തിന്റെ സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി. സഹസംവിധായികയായ ഷിഫിന ബബിന്‍ പക്കര്‍ ആണ് വധു. ലളിതമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.

ഷിഫിന തന്നെയാണ് വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അർജുൻ അശോകൻ, ബിനു പപ്പു, നസ്രിയ നസിം, സൗബിൻ ഷാഹിർ ഉൾപ്പടെ സിനിമാ മേഖലയിൽ നിന്ന് നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ ആശംസകള്‍ നേർന്നിട്ടുണ്ട്.

Also Read: നടി മാളവികയുടെ വീട്ടിൽ മോഷണം, ഇരുമ്പ് ദണ്ഡും ഉളിയും ഉപയോഗിച്ച് വീട് കുത്തിത്തുറന്നു: ദൃശ്യങ്ങൾ സി സി ടി വിയിൽ

ഈ വർഷം ഫെബ്രുവരിയിലാണ് ജിതുവിന്റെ രോമാഞ്ചം റിലീസ് ചെയ്തത്. ഹൊറർ കോമഡി വിഭാഗത്തിലുള്ള സിനിമയ്ക്ക് മികച്ച കളക്ഷൻ നേടിയിരുന്നു. രണ്ടാം ഭാഗത്തിനുള്ള സൂചനകൾ നൽകിയാണ് സിനിമ അവസാനിച്ചത്.

അതേസമയം, ആവേശം എന്ന സിനിമയാണ് ജീത്തു മാധവന്റേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം അൻവർ റഷീദ് പ്രൊഡക്ഷൻസ് ആണ് നിർമ്മിക്കുന്നത്.

Also Read: കല്യാണം കഴിഞ്ഞെന്ന് വരെ വാർത്ത കൊടുത്തവരുണ്ട്, സത്യത്തിൽ വെര്‍ബല്‍ അബ്യൂസ് ചെയ്യുകയായിരുന്നു: മനസ്സ് തുറന്ന് അൻസിബ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News