ഒടിടി ഭരിക്കാൻ രോമാഞ്ചം എത്തുന്നു

ഈ വര്‍ഷത്തെ ആദ്യ മലയാള ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് രോമാഞ്ചം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത് സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, തുടങ്ങിയവര്‍ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം തീയറ്ററില്‍ വന്‍ വിജയം നേടിയിരുന്നു. ചിത്രം അമ്പത് കോടി ക്ലബ്ബിലാണ് ഇടം പിടിച്ചത്.

ഇപ്പോഴിതാ ചിത്രം ഒടിടി ഭരിക്കാന്‍ എത്തുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ചിത്രം ഏപ്രില്‍ ഏഴ് മുതല്‍ ഒടിടിയില്‍ എത്തും. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ഹോറര്‍ കോമഡി ചിത്രമായി ഒരുങ്ങിയ സിനിമ ഈ വര്‍ഷം ഫെബ്രുവരി മൂന്നിനാണ് ബിഗ് സ്‌ക്രീനുകളില്‍ എത്തിയത്.സിനിമ ഇതുവരെ ആഗോള തലത്തില്‍ 65 കോടിയോളം രൂപയാണ് നേടിയിരിക്കുന്നത്.

കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 39.35 കോടി രൂപയാണ്. ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സനു താഹിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. സംഗീതം സുഷിന് ശ്യാം.ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ് ആണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News